സത്യന്‍ ചിത്രത്തില്‍ സിന്ധു നായിക
ഒരു പിടി സിനിമകളില്‍ വേഷമിട്ടെങ്കിലും കാമ്പുള്ള കഥാപാത്രങ്ങളൊന്നും സിന്ധുമേനോന് ഇതുവരെ ലഭിച്ചിട്ടില്ല. നല്ല കഥാപാത്രത്തിനായുള്ള സിന്ധു മേനോന്റെ കാത്തിരിപ്പ് ഒടുവില്‍ സഫലമാവുകയാണ്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ സിന്ധു മേനോനാണ് നായിക.
ദിലീപിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൂട്ടിംഗിനിടയിലോ ചിത്രീകരണ പൂര്‍ത്തിയാക്കിയതിനു ശേഷമോ സിനിമക്ക് പേരിടുന്നതാണ് സത്യന്‍ അന്തിക്കാടിന്റെ പതിവ്. പുതിയ ചിത്രത്തിനും ഇതുവരെ പേരിട്ടിട്ടില്ല.
സത്യന്റെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങളായ രസതന്ത്രത്തിലും അച്ചുവിന്റെ അമ്മയിലും നായികയായ മീരാ ജാസ്മിന്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിലും നായികയാവുകയെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ സിന്ധു മേനോനാണ് നായികയെന്ന് പ്രഖ്യാപിച്ചതോടെ അത്തരം അഭ്യൂഹങ്ങള്‍ അസ്ഥാനത്തായി.
ചിത്രീകരണം ഡിസംബര്‍ 27ന് ആരംഭിക്കും. 2007ലെ വിഷുവിന് കലാസംഘം ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സത്യന്റെ രസതന്ത്രം 2006ലെ വിഷുചിത്രമായിരുന്നു.


Click it and Unblock the Notifications