ലാല്‍ ഇനി പുകവലിക്കില്ല; സിനിമയിലും

By Staff

ലാല്‍ ഇനി പുകവലിക്കില്ല; സിനിമയിലും
ഡിസംബര്‍ 28, 2000

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ ഇനി പുകവലിക്കില്ല. ജീവിതത്തില്‍ പുകവലിക്കില്ലെന്നു മാത്രമല്ല സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാനും ലാല്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ജീറിയാട്രിക് സൊസൈറ്റിയുടെ വാര്‍ദ്ധക്യത്തിന് ഒരാഘോഷം പരിപാടി തിരുവനന്തപുരം പ്രസ് ക്ലബില്‍ ഡിസംബര്‍ 27 ബുധനാഴ്ച ഉദ്ഘാടനം ചെയ്യുമ്പോഴാണ് ലാല്‍ ഇതു പറഞ്ഞത്. ജീറിയാട്രിക് സൊസൈറ്റിയുടെ സന്ദേശം വായിക്കുമ്പോഴാണ് പുകവലി നിര്‍ത്തുകയാണെന്ന് അദ്ദേഹം അറിയിച്ചത്. സന്ദേശം വായിക്കുന്നയാള്‍ അതു പ്രാവര്‍ത്തികമാക്കുകയും വേണമല്ലോ- മോഹന്‍ലാല്‍ പറഞ്ഞു.

-ശുഭപര്യവസായിയായ സിനിമ പോലെയാകണം വാര്‍ദ്ധക്യം. ക്ലൈമാക്സ് നന്നാവണം. ജീവിതം തന്നെ ഒരാഘോഷമാക്കണം. ചെറുപ്പക്കാരേക്കാള്‍ വൃദ്ധരാണ് എന്റെ സുഹൃത്തുക്കള്‍. അവരില്‍ ചിലര്‍ എന്നെ മകനെപ്പോലെയോ മകന്റെ മകനെപ്പോലെയോ സ്നേഹിക്കുന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രായമേറെ ആയിട്ടും മിടുക്കരായി നടക്കുന്നവരെ കാണുമ്പോള്‍ എനിക്കും ഇങ്ങനെ കഴിയണേ എന്നാണ് പ്രാര്‍ത്ഥന.- മോഹന്‍ലാല്‍ പറഞ്ഞു.

വാര്‍ദ്ധക്യം ആഘോഷമാക്കാനുള്ള പരിപാടിക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X