ബ്രാന്‍ഡ് ബ്രഹ്മാനന്ദനായി മമ്മൂട്ടി
ബ്രാന്‍ഡ് ബ്രഹ്മാനന്ദനായി മമ്മൂട്ടി
ഡിസംബര്‍ 28, 2003
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് ബ്രാന്‍ഡ് ബ്രഹ്മാനന്ദന്‍. ഒരു പൊലീസ് ഓഫീസറായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്.
ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഓണത്തിന് റിലീസ് ചെയ്യുന്ന വിധത്തില്‍ ബ്രാന്‍ഡ് ബ്രഹ്മാനന്ദന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
ഷാജി കൈലാസ് സംവിധാനം ചെയ്ത ദി ട്രൂത്തിലും ഒരു പൊലീസ് ഓഫീസറുടെ വേഷമായിരുന്നു മമ്മൂട്ടിയ്ക്ക്. സസ്പെന്‍സ് ചിത്രമായ ദി ട്രൂത്ത് വലിയ വിജയമായില്ല.
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. കിംഗാണ് ഈ ടീമിന്റെ ആദ്യചിത്രം. സര്‍ഗചിത്രയാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്.
പൊലീസ് വേഷങ്ങള്‍ ഗംഭീരമാക്കിയിട്ടുള്ള മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുവരുന്ന ചിത്രത്തിലും പൊലീസ് വേഷത്തിലാണ്. കെ. മധു സംവിധാനം ചെയ്യുന്ന സേതുരാമയ്യര്‍ സിബിഐഎന്ന ചിത്രത്തില്‍ സിബിഐ ഓഫീസറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.


Click it and Unblock the Notifications