ബെന്‍ ജോണ്‍സണായി മണി
ബെന്‍ ജോണ്‍സണായി മണി
ഡിസംബര്‍ 28, 2004
ഒരു ഇടവേളക്ക് ശേഷം കലാഭവന്‍ മണി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബെന്‍ ജോണ്‍സണ്‍. അനില്‍ സി. മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ വര്‍ഷം പുറത്തിറങ്ങിയ നാട്ടുരാജാവ്, വെട്ടം, മാറാത്ത നാട് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാഭവന്‍ മണി വീണ്ടും നായകവേഷത്തിലെത്തുന്നത് ഒരു ഇടവേളക്ക് ശേഷമാണ്. നായകവേഷം ചെയ്യുന്ന ചിത്രങ്ങള്‍ മാറ്റിവച്ചാണ് മണി ഈ ചിത്രങ്ങളില്‍ അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഒടുവില്‍ പുറത്തിറങ്ങിയ താന്‍ നായകനായ മത്സരം എന്ന ചിത്രത്തിന്റെ സംവിധായകനായ അനില്‍ സി. മേനോന്റെ പുതിയ ചിത്രത്തിലൂടെ മണി വീണ്ടും നായകന്റെ കുപ്പായമണിയുകയാണ്.
ബെന്‍ ജോണ്‍സണ്‍ എന്ന പേരില്‍ അറിയപ്പെടുനന എ. പി. ജോണ്‍സണ്‍ എന്ന പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് മണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായി മണി പ്രത്യക്ഷപ്പെടുന്ന ചിത്രം. നായകനായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ പൊലീസ് കഥാപാത്രത്തെ മണി അവതരിപ്പിക്കുന്നത് ആദ്യമായാണ്.
നാല് വര്‍ഷം ഹര്‍ഡില്‍സില്‍ ചാമ്പ്യനായിട്ടുള്ള ജോണ്‍സണ്‍ പൊലീസില്‍ സ്പോര്‍ട്സ് ക്വാട്ടയിലാണ് നിയമിതനായത്. പിന്നീട് ജോണ്‍സണ്‍ എസ്ഐ ആയി. തന്റെ ഗ്രാമത്തില്‍ തന്നെയാണ് ജോണ്‍സണ് എസ്ഐ ആയി പോസ്റിഗ് ലഭിച്ചത്. അതോടെ വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന പ്രതികാരദാഹം തീര്‍ക്കുകയായിരുന്നു ജോണ്‍സണ്‍.
ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. മധു, സിദ്ദിക്ക്, വിജയരാഘവന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കലാശാല ബാബു, ഇന്ദ്രന്‍സ്, സാദിഖ്, അനില്‍ ആദിത്യന്‍, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ടി. എ. ഷാഹിദ് രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മിലന്‍ജലീലാണ്.


Click it and Unblock the Notifications