ചാക്കോച്ചന് ചിത്രം ഫൈവ് ഫിംഗേഴ്സ്
ചാക്കോച്ചന് ചിത്രം ഫൈവ് ഫിംഗേഴ്സ്
ഡിസംബര്‍ 28, 2004
കുഞ്ചാക്കോ ബോബന് നായകനാവുന്ന പുതിയ ചിത്രമാണ് ഫൈവ് ഫിംഗേഴ്സ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയത്ത് നടന്നുവരികയാണ്.
നവാഗതനായ സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാവുന്നത് കാര്‍ത്തികയാണ്. ശംഭുവിന് ശേഷം കാര്‍ത്തിക നായികയായി വേഷമിടുന്ന ചിത്രമാണിത്.
സിപിഎം നേതാക്കളായ എം. എ. ബേബിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മക്കള്‍ വേഷമിടുന്നുവെന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്. ബേബിയുടെ മകനായ അശോക് ബേബിയും കോടിയേരി ബാലകൃഷ്ണന്റെ മകനായ വിനീത് കോടിയേരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം ലോ കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും.
ജഗതി ശ്രീകുമാറും സായികുമാറുമുള്പ്പെടെ പ്രമുഖനടന്മാരുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്. എസ്. സുരേഷ്ബാബുവാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ദാദാസാഹിബ്, താണ്ഡവം എന്നീ സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കഥ രചിച്ച എസ്. സുരേഷ് ബാബുവിന്റെ മൂന്നാമത്തെ ചിത്രമാണ് ഫൈവ് ഫിംഗേഴ്സ്.
ഛായാഗ്രണം നിര്‍വഹിക്കുന്നത് സന്തോഷ് കെ. ലാലാണ്. സജി നന്ത്യാട്ടാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











