ഡിറ്റക്ടീവും രാഷ്ട്രീയനേതാവും

By Staff

നവാഗതനായ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്ക് ഇരട്ടവേഷമാണ്. ഡിറ്റക്ടീവ് ഉദ്യോഗസ്ഥന്‍ ശ്യാമപ്രസാദ്, സഹോദരനും രാഷ്ട്രീയനേതാവുമായ മോഹന്‍കുമാര്‍ എന്നീ കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

രാഷ്ട്രീയ നേതാവായ മോഹന്‍കുമാറും സഹോദരന്‍ ശ്യാമപ്രസാദും തമ്മില്‍ ചില അഭിപ്രായഭിന്നതകളുണ്ട്. ഇതിനിടെയാണ് മോഹന്‍കുമാറിന്റെ ഭാര്യ രശ്മി ആത്മഹത്യ ചെയ്യുന്നത്. രശ്മിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നത് ശ്യാമപ്രസാദാണ്.

രശ്മിയായി അഭിനയിക്കുന്നത് സിന്ധു മേനോനാണ്. സായികുമാര്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, അഗസ്റിന്‍, ജെ.പള്ളാശേരി, സുബൈര്‍, ബൈജു, മധുവാര്യര്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ബാബു നമ്പൂതിരി എന്നിവരും വേഷമിടുന്നു.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം എസ്.പി.വെങ്കിടേഷ്. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.

സൂപ്പര്‍സ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹി നിര്‍മിക്കുന്ന ഡിറ്റക്ടീവിന്റെ ചിത്രീകരണം പുരോഗമിച്ചുവരികയാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X