ബിഗ് ബിയ്ക്കൊപ്പം മോഹിനിയും
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബിയില്‍ മമ്മൂട്ടിക്ക് രണ്ട് നായികമാര്‍- പത്മപ്രിയയും മോഹിനിയും.
വിവാഹത്തിനു ശേഷം അഭിനയജീവിതം പുനരാംരംഭിച്ച മോഹിനി സിനിമയിലേക്കുള്ള തിരിച്ചുവരവിനു ശേഷം ഇത് രണ്ടാം തവണയാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. വി.എം.വിനുവിന്റെ വേഷത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു. വേഷത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് മോഹിനി അഭിനയിച്ചത്.
മനോജ് കെ.ജയന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം നടന്നുവരുന്ന മമ്മൂട്ടി ചിത്രം മായാവിയിലും മനോജ് കെ.ജയന് ഒരു പ്രധാനവേഷമുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് കൊച്ചിയില്‍ തുടങ്ങും. മമ്മൂട്ടിയുടെ വിഷുചിത്രമായിരിക്കും ബിഗ് ബി.


Click it and Unblock the Notifications