നനാവാന്‍ ഞാനില്ല: കമലഹാസന്‍
നനാവാന്‍ ഞാനില്ല: കമലഹാസന്‍
ഡിസംബര്‍ 29, 2000
തിരുവനന്തപുരം: സിനിമയില്‍ നനായി അഭിനയിക്കുവാന്‍ വയ്യെന്ന് കമലഹാസന്‍. അഭിനയിക്കുന്നതിന് തക്കതായ പ്രതിഫലവും വേണമെന്ന് കമലഹാസന്‍ പറഞ്ഞു.
തന്റെ തെനാലി എന്ന തമിഴ്ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കമല്‍ ഡിസംബര്‍ 29 വെള്ളിയാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വസ്ത്രമില്ലാതെയും പ്രതിഫലമില്ലാതെയും അഭിനയിക്കില്ല- കമല്‍ വെളിപ്പെടുത്തി.
ആളവന്താന്‍ എന്ന ചിത്രത്തില്‍ നനായി അഭിനയിച്ചിട്ടുണ്ടെന്ന വാര്‍ത്ത കമല്‍ നിഷേധിച്ചു. ഇത്തരം രംഗങ്ങള്‍ സെന്‍സര്‍മാര്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കമല്‍ പറഞ്ഞു.ഹിന്ദി സിനിമയുടെ നിലവാരം താഴുകയാണെന്നും കലയെപ്പറ്റി ധാരണയില്ലാത്ത പണം മാത്രമുള്ള നിര്‍മ്മാതാക്കള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദി സിനിമാരംഗം അധോലോകമാണോ ഭരിക്കുന്നതെന്ന ചോദ്യത്തിന് ആ പ്രവണത ഇപ്പോള്‍ തുടങ്ങിയതല്ലെന്നായിരുന്നു കമലിന്റെ മറുപടി.കഴിഞ്ഞ 15വര്‍ഷമായി ഹിന്ദിയില്‍ അങ്ങിനെയാണ് -കമല്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശ്യമില്ലെന്നും കമല്‍ വെളിപ്പെടുത്തി. യൂറോപ്പിലും കാനഡയിലും ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് നല്ല വിപണിയുണ്ട്. ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ടാകുന്നുണ്ടെന്ന് കമല്‍ പറഞ്ഞു. തെനാലിയില്‍ ശ്രദ്ധേയമായ വേഷമവതരിപ്പിച്ച ജയറാമും കമലിനൊപ്പമുണ്ടായിരുന്നു. വൈകുന്നേരം ഇരുവരും ശ്രീചിത്രാ പുവര്‍ ഹോമും ഡോണ്‍ ബോസ്കോ ഹൗസും സന്ദര്‍ശിച്ചു.


Click it and Unblock the Notifications