Don't Miss!
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ഹൃതിക്കിനെ രക്ഷിച്ചത് മനീഷ
ഹൃതിക്കിനെ രക്ഷിച്ചത് മനീഷ
ഡിസംബര്‍ 29, 2000
മനീഷ കൊയ്രാളയില്ലായിരുന്നെങ്കില് ഹൃതിക്കിനോടുള്ള നേപ്പാളികളുടെ രോഷം അടങ്ങുമായിരുന്നില്ല. സ്റാര്‍ ടിവിയില്‍ നേപ്പാളിനെയും നേപ്പാളികളെയും കുറിച്ച് അപകീര്‍ത്തികരമായി സംസാരിച്ചിട്ടില്ലെന്ന് ഹൃതിക് വിശദീകരണം നല്‍കിയത് മനീഷ വഴിയായിരുന്നു.
ഹൃതിക്കിന്റെ പരാമര്‍ശം നേപ്പാളില്‍ വിവാദമായ ഉടനെ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രസ്താവനയിറക്കാന്‍ ഹൃതിക്കിനെ പ്രേരിപ്പിച്ചത് മനീഷയാണ്. നേപ്പാളിലെ പ്രശസ്തമായ കൊയ്രാള കുടുംബത്തിലെ അംഗമായ മനീഷയാണ് ഹൃതിക്കിന്റെ വിശദീകരണക്കുറിപ്പ് നേപ്പാളിലെ മാധ്യമങ്ങള്‍ക്ക് സമയത്തെത്തിച്ചതും. മനീഷയില്ലായിരുന്നെങ്കില് ഡിസംബര്‍ 27 ബുധനാഴ്ച തന്നെ ഹൃതിക്കിന്റെ വിശദീകരണം നേപ്പാള്‍ അറിയുമായിരുന്നില്ലെന്ന് നേപ്പാള്‍ അധികൃതര്‍ സമ്മതിക്കുന്നു.
നവവധു സൂസന്നയുമൊത്ത് ആസ്ത്രേലിയയില്‍ മധുവിധു ആഘോഷിക്കുകയായിരുന്ന ഹൃതിക്കുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ മനീഷ വിശദീകരണക്കുറിപ്പ് വാങ്ങി ദിനപത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും നല്‍കുകയായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നേപ്പാളി ടിവിയില്‍ ഹൃതിക്കിന്റെ ഒരു ടെലിഫോണ്‍ അഭിമുഖത്തിനും മുന്‍കൈയെടുത്തത് മനീഷയാണ്. വാര്‍ത്താസമയത്ത് തന്നെ അഭിമുഖം സംപ്രേഷണം ചെയ്യിക്കാന്‍ മനീഷയ്ക്ക് കഴിഞ്ഞു. ഹൃതിക്കിന്റെ വിശദീകരണം എന്തായാലും അക്രമം കുറയാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ആസ്ത്രേലിയയിലിരുന്ന് ഹൃതിക് ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവും- മനീഷ ഇല്ലായിരുന്നെങ്കില്‍.........?
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍