റിലീസ് ചെയ്യും മുമ്പെ ചിത്രം വിജയം!
റിലീസ് ചെയ്യും മുമ്പെ ചിത്രം വിജയം!
ഡിസംബര്‍ 29, 2001
ഹിറ്റുകളുടെ ഒരു തുടര്‍ച്ചയിലൂടെയാണ് വിനയന്‍ കടന്നുപോവുന്നത്. ആകാശഗംഗ മുതല്‍ രാക്ഷസരാജാവു വരെ അര ഡസനോളം ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത വിനയന്റെ പുതിയ ചിത്രമായ ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ തിയേറ്ററിലെത്തും മുമ്പെ ലാഭം കൊയ്തിരിക്കുന്നു! പടം റിലീസ് ചെയ്യും മുമ്പെ നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചുകിട്ടുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.
പടം റിലീസ് ചെയ്യും മുമ്പെ ഒന്നര കോടിയിലേറെ രൂപ രൂപ നിര്‍മാതാവിന്റെ കീശയില്‍ വീണുകഴിഞ്ഞു. ചിത്രത്തിന്റെ നിര്‍മാണ ചെലവാകട്ടെ ഒന്നേ കാല്‍ കോടി.
വിതരണാവകാശവും ഓഡിയോ അവകാശവും വിറ്റാണ് നിര്‍മാതാവ് ഒന്നര കോടിയിലേറെ രൂപ നേടിയിരിക്കുന്നത്. വിതരണാവകാശം വിറ്റത് ഒരു കോടി മുപ്പത് ലക്ഷം രൂപയ്ക്കാണ്.
ഓഡിയോ അവകാശം 18 ലക്ഷം രൂപയ്ക്കാണ് വിറ്റത്. യൂസഫലി-മോഹന്‍ സിതാര ടീമിന്റേതാണ് ഗാനങ്ങള്‍.
അങ്ങനെ ഒന്നര കോടിയോളം രൂപ റിലീസ് ചെയ്യും മുമ്പെ നിര്‍മാതാവിന് കിട്ടി. തൊടുന്നതെല്ലാം പൊന്നാക്കുന്ന വിനയന്‍ അങ്ങനെ ഒരു മലയാള സിനിമാ ചരിത്രത്തില്‍ ഒരു അപൂര്‍വ റെക്കോഡിട്ടിരിക്കുകയാണ്.


Click it and Unblock the Notifications