നല്ല കാഴ്ചകളൊരുക്കിയ 2004

By Staff

നല്ല കാഴ്ചകളൊരുക്കിയ 2004
ഡിസംബര്‍ 29, 2004

55 മലയാള ചിത്രങ്ങളാണ് 2004ല്‍ പുറത്തിറങ്ങിയത്. അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കം മൂലം ഇടയ്ക്ക് സിനിമാ നിര്‍മാണം പ്രതിസന്ധിയിലായത് കണക്കിലെടുക്കുമ്പോള്‍ 2004 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അത്ര മോശപ്പെട്ട വര്‍ഷമല്ലെന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷം 48 ചിത്രങ്ങള്‍ മാത്രമാണ് റിലീസിംഗിനെത്തിയത് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.

നാല് സൂപ്പര്‍ഹിറ്റുകള്‍, ഏതാനും ഹിറ്റുകള്‍, പിന്നെ വര്‍ഷത്തിന്റെ ബാക്കിപത്രത്തില്‍ എടുത്തു പറയാന്‍ ഏതാനും നല്ല ചിത്രങ്ങള്‍...മലയാള സിനിമ പതുക്കെ ആശാവഹമായ മാറ്റത്തിലേക്ക് കരകയറുകയാണെന്നതിന്റെ സൂചനയാണ് ഇതൊക്കെ.

സേതുരാമയ്യര്‍ സിബിഐ, ഫോര്‍ ദി പീപ്പിള്‍, കാഴ്ച, നാട്ടുരാജാവ് എന്നിവയാണ് 2004ലെ സൂപ്പര്‍ഹിറ്റുകള്‍. ഹിറ്റുകളായി വിശേഷിപ്പിക്കാവുന്ന ചിത്രങ്ങള്‍ സാമാന്യവിജയം നേടിയ വജ്രം, വെള്ളിനക്ഷത്രം, മാമ്പഴക്കാലം, ബ്ലാക്ക്, മയിലാട്ടം എന്നിവയാണ്. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമ ന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചക്ക് പുറമെ കഥാവശേഷന്‍, അകലെ, പെരുമഴക്കാലം തുടങ്ങിയ ഏതാനും മികച്ച ചിത്രങ്ങളും 2004ല്‍ മലയാളത്തിലുണ്ടായി.

കാഴ്ച

നീണ്ട വര്‍ഷങ്ങള്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ബ്ലെസ്സി ആദ്യമായി ഒരുക്കിയ കാഴ്ച എന്ന ചിത്രം മലയാള സിനിമയില്‍ 2004ല്‍ ഉണ്ടായ അപൂര്‍ സംഭവമായിരുന്നു. കച്ചവട സിനിമയും ഗൗരവമേറിയ സമീപനം പുലര്‍ത്തുന്ന ചിത്രവും തമ്മിലുള്ള വേര്‍തിരിവുകളെ കുറിച്ചുള്ള മാമൂല്‍ സങ്കല്പലങ്ങളെ മറികടന്ന ചിത്രമാണ് കാഴ്ച. ജീവിതഗന്ധിയായ കഥയിലൂടെ പ്രമേയത്തില്‍ സൃഷ്ടിച്ച പുതുമ ഷോട്ടുകളുടെ പുതുവിന്യാസത്തിലൂടെ ശില്പഘടനയിലും വരുത്തിയ ബ്ലെസ്സി മലയാളത്തിന് സമ്മാനിച്ചത് അസാധാരണമായ സിനിമാ കാഴ്ച തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളം കണ്ട മികച്ച സിനിമകളിലൊന്നാണ് കാഴ്ച. പതിവ് ഫോര്‍മുലകളെ നിരാകരിക്കുന്ന ഒരു ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം ഒരു അസാധാരണ സംഭവം തന്നെയായിരുന്നു.

സേതുരാമയ്യര്‍ സിബിഐ

മമ്മൂട്ടി സിബിഐ ഓഫീസറായി പ്രത്യക്ഷപ്പെടുന്ന സേതുരാമയ്യര്‍ സിബിഐ സൂപ്പര്‍വിജയമാണ് നേടിയത്. സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമായ ഈ ചിത്രം സസ്പെന്‍സ് നിലനിര്‍ത്തുന്നതിലൂടെ ഉദ്വേഗജനകമായി കഥ പറയുന്ന ഒരു കുറ്റാന്വേഷണ ചിത്രം എന്ന ഖ്യാതി നേടി. ഇതുതന്നെയാണ് ഈ ചിത്രത്തിന് വിജയം നേടിക്കൊടുത്തത്. കെ. മധുവിന്റെ സംവിധാനവും എസ്. എന്‍. സ്വാമിയുടെ തിരക്കഥയും മമ്മൂട്ടിയുടെ താരമൂല്യവുമാണ് സേതുരാമയ്യരുടെ വിജയത്തിന് പിന്നിലെ ഘടകങ്ങള്‍.

ഫോര്‍ ദി പീപ്പിള്‍

പ്രേക്ഷകര്‍ക്ക് പാട്ടിനൊപ്പം ചുവടുവയ്ക്കാനായി ഡിസ്കോതെക്ക് ഒരുക്കുക എന്നത് കേരളത്തിലെ തിയേറ്ററുകളില്‍ ഇതുവരെ കാണാത്താ കാഴ്ചയായിരുന്നു. ജാസി ഗിഫ്റ്റിന്റെ ഗാനങ്ങള്‍ തീര്‍ത്ത മാസ്മരികത ഫോര്‍ ദി പീപ്പിളിന്റെ വന്‍വിജയത്തിന് പശ്ചാത്തലമൊരുക്കി. ഗാനങ്ങള്‍ നേടിയ അസാധാരണമായ പ്രിയം ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തെ ഏറെ സഹായിച്ചു. പുതുമുഖങ്ങളെ നായകരാക്കി ജയരാജ് നടത്തിയ പരീക്ഷണം അപ്രതീക്ഷിതമായാണ് വന്‍വിജയം നേടിയത്.

നാട്ടുരാജാവ്

വീണ്ടും മീശ പിരിച്ച മോഹന്‍ലാല്‍ നടത്തുന്ന പ്രകടനങ്ങള്‍ ലാല്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതിനൊപ്പം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന ചില മുഹൂര്‍ത്തങ്ങളും ഒരുക്കിയപ്പോള്‍ ഓണച്ചിത്രമായി വന്ന നാട്ടുരാജാവ് വന്‍വിജയം കൊയ്തു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് ബാലേട്ടനിലൂടെ ശ്രദ്ധേയനായ ടി. എ. ഷാഹിദാണ്.

പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത വജ്രം സാമാന്യ വിജയം കൈവരിച്ചു. വിനയന്റെ വെള്ളിനക്ഷത്രം കുട്ടികളെ ആകര്‍ഷിച്ചതിലൂടെയാണ് വിജയം നേടിയത്. മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കിയ മാമ്പഴക്കാലം വിജയിപ്പിച്ചത് കുടുംബപ്രേക്ഷകരാണ്. ജോഷി-രഞ്ജിത്ത് ചിത്രമായ ബ്ലാക്ക് ഈടുറ്റ ക്രാഫ്റ്റിലൂടെ മികച്ച ആക്ഷന്‍ സിനിമാക്കാഴ്ചയൊരുക്കി.

കഥാവശേഷന്‍, അകലെ, പെരുമഴക്കാലം..

ബോക്സോഫീസ് പ്രകടനത്തില്‍ മികച്ചുനിന്നില്ലെങ്കിലും 2004ലെ എടുത്തുപറയേണ്ട ചിത്രമാണ് കഥാവശേഷന്‍. ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയുടെ സമകാലീന സാമൂഹികാവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. നവീനമായ പരിചരണരീതിയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ശ്യാമപ്രസാദിന്റെ അകലെ മികച്ചൊരു ദൃശ്യാനുഭവമാണ്. വളരെ കാലത്തിന് ശേഷം സ്ത്രീകേന്ദ്രിതമായ കഥ പറയുന്ന ഒരു ചിത്രമെന്ന സവിശേഷതയാണ് കമലിന്റെ പെരുമഴക്കാലത്തിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X