ഹരിശ്രീ അശോകന്‍ വീണ്ടും നായകന്‍
നായകന്റെ കൂട്ടാളിയായ തമാശക്കാരനായി ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ഹരിശ്രീ അശോകന്‍ കുസൃതി എന്ന ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്. വൈകി റിലീസ് ചെയ്ത ആ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ഹരിശ്രീ അശോകന്‍ നായകമോഹങ്ങള്‍ മാറ്റിവച്ചിട്ടില്ല.
സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ആകാശം എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകനാണ് നായകന്‍. കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിനു ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ആകാശത്തിന് തിരക്കഥ രചിക്കുന്നത് ടി.എ.റസാഖാണ്.
സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള ജ്യോതിര്‍മയിയാണ് ആകാശത്തില്‍ ഹരിശ്രീ അശോകന്റെ നായികയാവുന്നത്. കെ.പി.എ.സി.ലളിത, വിജീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
സ്ഥിരം കോമഡി വേഷങ്ങളില്‍ അഭിനയിക്കാറുള്ള സലിംകുമാര്‍ നായകനായി വേഷമിട്ടതിനു പിന്നാലെയാണ് മറ്റൊരു തമാശ നടനായ ഹരിശ്രീ അശോകനും നായകവേഷത്തില്‍ മറ്റൊരു പരീക്ഷണം കൂടി നടത്തുന്നത്.
ജനവരി അവസാനം കൊച്ചിയില്‍ ആകാശത്തിന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications