വിജയന്‍ വീണ്ടും അഭിനയിക്കുന്നു
വിജയന്‍ വീണ്ടും അഭിനയിക്കുന്നു
ഡിസംബര്‍ 30, 2000
ജയരാജിന്റെ ശാന്തത്തില്‍ നായകനായ ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ വീണ്ടും അഭിനയിക്കുന്നു. വില്ലനായാണ് വിജയന്‍ ഇക്കുറി രംഗത്തെത്തുന്നത്.
വി.എം.വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയന്‍ അഭിനയിക്കുന്നത്. കലാഭവന്‍ മണിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ അഭിനേതാക്കളും ഇതില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണനായിരുന്നു വിനു ഏറ്റവും ഒടുവില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം.
ഈ ചിത്രത്തിന്റെ തിരക്കഥ ജോണ്‍ എസ്തപ്പാനും ഛായാഗ്രഹണം സാലു ജോര്‍ജ്ജും നിര്‍വഹിക്കുന്നു. ശാന്തത്തിലെ മികച്ച പ്രകടനമാണ് വിജയന് ഈ വില്ലന്‍ വേഷം നല്‍കാന്‍ വിനുവിനെ പ്രേരിപ്പിച്ചത്. ഒരു കൊലപാതകിയുടെ ആത്മസംഘര്‍ഷങ്ങള്‍ വളരെ തന്മയത്വത്തോടെയാണ് ശാന്തത്തില്‍ വിജയന്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications