ഐശ്വര്യറായി ആദ്യമായി മലയാളത്തില്‍
ഐശ്വര്യറായി ആദ്യമായി മലയാളത്തില്‍
ഡിസംബര്‍ 30, 2001
ഭദ്രന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഐശ്വര്യറായി നായികയാവുന്നു. ആദ്യമായാണ് ഐശ്വര്യാറായി മലയാളത്തില്‍ അഭിനയിക്കുന്നത്. സ്വര്‍ണം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഇത് രണ്ടാമത്തെ തവണയാണ് ഐശ്വര്യാറായി മോഹന്‍ലാലിന്റെ നായികയാവുന്നത്. തമിഴ് ചിത്രമായ മണിരത്നത്തിന്റെ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായി ഐശ്വര്യാറായി അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യയുടെ ആദ്യചിത്രമായിരുന്നു ഇരുവര്‍.
കൃഷിക്കാരുടെ കഥയാണ് സ്വര്‍ണത്തിലൂടെ ഭദ്രന്‍ പറയുന്നത്. തിരക്കഥ രചിക്കുന്നത് ഭദ്രന്‍ തന്നെയാണ്.


Click it and Unblock the Notifications