»   » ശ്രീനാരായണഗുരുവിനെക്കുറിച്ച് സിനിമ

ശ്രീനാരായണഗുരുവിനെക്കുറിച്ച് സിനിമ

Posted By:
Subscribe to Filmibeat Malayalam

ശ്രീനാരായണഗുരുവിനെക്കുറിച്ച് സിനിമ
ഡിസംബര്‍ 30, 2002

ശ്രീനാരായണഗുരുവിന്റെ ഐതിഹാസിക ജീവിതം ആസ്പദമാക്കി ആര്‍. സുകുമാരന്‍ ചിത്രമൊരുക്കുന്നു. യുഗപുരുഷന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തും. അഞ്ചു വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

പാദമുദ്ര, രാജശില്പി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍. സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യുഗപുരുഷന്‍. മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം അന്യഭാഷകളിലെ പ്രഗത്ഭ നടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചട്ടമ്പിസ്വാമിയോടൊത്ത് മരുത്വാമലയില്‍ തപസിന് പോവുന്നിടത്ത് തുടങ്ങി കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠ നടത്തുന്നിടം വരെയുള്ള ഗുരുവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന് വിഷയമാവുന്നത്. ഗുരുവിന്റെ സമകാലികരായിരുന്ന മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, ചട്ടമ്പി സ്വാമികള്‍, കുമാരനാശാന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.

അഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് കണക്കാക്കുന്നത്. ഗുരു ക്രിയേഷന്‍സ് കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X