ചതിക്കാത്ത ചന്തുവില്‍ നവ്യയും ഭാവനയും

By Staff

ചതിക്കാത്ത ചന്തുവില്‍ നവ്യയും ഭാവനയും
ഡിസംബര്‍ 30, 2003

മലയാളത്തിലെ മുന്‍നിര നടിമാരായ നവ്യയും ഭാവനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ചതിക്കാത്ത ചന്തു. താരനിര്‍ണയത്തിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിക്കാത്ത ചന്തുവിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു.

പൃഥ്വിരാജിന് പകരം ചതിക്കാത്ത ചന്തുവില്‍ ജയസൂര്യ നായകനായി വന്നതോടെ ചിത്രത്തില്‍ കാവ്യ മാധവന്‍ നായികയാവുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഏതായാലും ഈ ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി കാവ്യ അഭിനയിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. നവ്യാ നായരും ഭാവനയുമാണ് ചിത്രത്തിലെ നായികമാര്‍.

ദിലീപിന് പകരം പൃഥ്വിരാജും പിന്നീട് പൃഥ്വിരാജ് പോയി ജയസൂര്യയും നായകനായി വന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതോടെ താരനിര്‍ണയത്തിലെ അനിശ്ചിതത്വം ഇല്ലാതായി.

ലാലും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍ ക്രിയേഷന്‍സിന് വേണ്ടി ലാലാണ് ചിത്രം നിര്‍മിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം തെങ്കാശിപ്പട്ടണം നിര്‍മിച്ചിരുന്നതും ലാല്‍ ക്രിയേഷന്‍സാണ്. സാജു പോള്‍ എന്ന പുതിയ സംഗീത സംവിധായകനെ ചതിക്കാത്ത ചന്തുവിലൂടെ പരിചയപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X