twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യഭംഗി നിറഞ്ഞ വര്‍ഷം

    By Staff
    |

    പുതിയ നായികമാര്‍ കടന്നുവരുന്നുണ്ടെങ്കിലും 2006ല്‍ ശ്രദ്ധേയമായൊരു മുഖവും അക്കൂട്ടത്തിലുണ്ടായില്ല. കാവ്യാ മാധവനെയും പത്മപ്രിയയെയും പോലുള്ള നടിമാരാണ് 2006ല്‍ നായികമാരുടെ കൂട്ടത്തില്‍ തിളങ്ങിനിന്നത്.

    കാവ്യാ മാധവന്‍

    2006ല്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായ നടി കാവ്യാ മാധവനാണ്. ആറ് ചിത്രങ്ങളില്‍ ഈ വര്‍ഷം കാവ്യ അഭിനയിച്ചു. മലയാളത്തിന്റെ പ്രിയനായികാനടി താന്‍ തന്നെയെന്ന് കാവ്യ വീണ്ടും തെളിയിക്കുകയായിരുന്നു.

    ക്ലാസ്മേറ്റ്സ്, ദി ലയേണ്‍, ചക്കരമുത്ത്, വാസ്തവം, കിലുക്കം കിലുകിലുക്കം, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്. മെഗാഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സിലെ നായികയെന്ന നിലയില്‍ കാവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. കാവ്യ നായികയായ ദി ലയേണ്‍ ശരാശരി വിജയം നേടി. മോഹന്‍ലാലിനൊപ്പം അഭിനയിച്ച വടക്കുംനാഥന്‍ ഹിറ്റ് ചിത്രമായിരുന്നു. മൊത്തത്തില്‍ കാവ്യക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് 2006.

    പത്മപ്രിയ

    സൂപ്പര്‍താരങ്ങള്‍ക്ക് അനുയോജ്യയായ നായികയെന്ന നിലയിലാണ് പത്മപ്രിയക്ക് മലയാള സിനിമയിലെ സ്ഥാനം. വടക്കുംനാഥന്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, കറുത്ത പക്ഷികള്‍, യെസ് യുവര്‍ ഓണര്‍ എന്നിവയാണ് 2006ല്‍ പത്മപ്രിയ അഭിനയിച്ച ചിത്രങ്ങള്‍. വടക്കുംനാഥനില്‍ മോഹന്‍ലാലിന്റെയും ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, കറുത്ത പക്ഷികള്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെയും നായികയായി. യെസ് യുവര്‍ ഓണറില്‍ ശ്രീനിവാസനായിരുന്നു നായകന്‍.

    ഹിറ്റ് ചിത്രമായ വടക്കുംനാഥനിലെ പത്മപ്രിയയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. അഭിനയമികവില്‍ ഏറെ മുന്നിട്ടുനിന്നത് കറുത്ത പക്ഷികളിലാണ്. ഈ ചിത്രത്തിലെ കഥാപാത്രം പത്മപ്രിയക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.

    ഗോപിക

    തമിഴിലെ തിരക്കുകള്‍ കുറഞ്ഞപ്പോള്‍ മലയാളത്തില്‍ കൂടുതലായി ശ്രദ്ധിക്കുന്ന ഗോപികക്കും 2006ല്‍ നാല് ചിത്രങ്ങളുണ്ട്- പച്ചക്കുതിര, കീര്‍ത്തിചക്ര, പോത്തന്‍വാവ, സ്മാര്‍ട്ട് സിറ്റി.

    പച്ചക്കുതിരയില്‍ ദിലീപിന്റെയും പോത്തന്‍വാവയില്‍ മമ്മൂട്ടിയുടെയും നായികയായാണ് വേഷമിട്ടത്. മോഹന്‍ലാല്‍ ചിത്രമായ കീര്‍ത്തിചക്രയില്‍ ജീവയുടെയും സുരേഷ് ഗോപി ചിത്രമായ സ്മാര്‍ട്ട് സിറ്റിയില്‍ ജയസൂര്യയുടെയും നായികയായി. സൂപ്പര്‍ഹിറ്റ് ചിത്രമായ കീര്‍ത്തിചക്രയിലും ശരാശരി വിജയം നേടിയ പോത്തന്‍വാവയിലും അഭിനയിച്ചത് ഗോപികയുടെ 2006ലെ പ്രകടനത്തിന് തിളക്കമേകുന്നു.

    തമിഴിലെ തിരക്കുകളില്‍ മുഴുകിയിരിക്കുന്ന മീരാ ജാസ്മിന്‍ ഈ വര്‍ഷവും ഒരു മലയാളചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്- രസതന്ത്രം. അത് സൂപ്പര്‍ഹിറ്റുമായി. തമിഴിലേക്ക് കുടിയേറിയ ഭാവനക്ക് ഈ വര്‍ഷം രണ്ട് മലയാളചിത്രങ്ങളാണുള്ളത്-ചിന്താമണി കൊലക്കേസ്, ചെസ്. തമിഴിലും തെലുങ്കിലും തിളങ്ങിനില്‍ക്കുന്ന നയന്‍താര ഈ വര്‍ഷം ഒരു മലയാളചിത്രത്തില്‍ പോലും അഭിനയിച്ചില്ല.

    2005ല്‍ സിനിമയിലെത്തിയ മംമ്ത മോഹന്‍ദാസിന് ഈ വര്‍ഷം മൂന്ന് ചിത്രങ്ങളുണ്ട്. ലങ്ക, മധുചന്ദ്രലേഖ, ബാബാ കല്യാണി എന്നീ ചിത്രങ്ങളിലാണ് നായികയായത്. ലക്ഷ്മി ഗോപാലസ്വാമി കീര്‍ത്തിചക്ര, സ്മാര്‍ട്ട് സിറ്റി എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X