മണിരത്നത്തിന്റെ ചിത്രത്തില്‍ മുരളി

By Staff

മണിരത്നത്തിന്റെ ചിത്രത്തില്‍ മുരളി
ഡിസംബര്‍ 31, 2000

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം നിര്‍മ്മിക്കുന്ന ടും...ടും..ടും എന്ന ചിത്രത്തില്‍ മുരളി അഭിനയിക്കുന്നു.

ദളപതി, റോജ, ബോംബെ എന്നീ ചിത്രങ്ങളില്‍ മണിരത്നത്തിന്റെ സഹസംവിധായകനായിരുന്ന അഴകം പെരുമാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതികയും മാധവനും നായികാനായകന്മാരാകുന്ന ടും..ടും..ടുമ്മിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

മണിവണ്ണന്‍, വിവേക്, സിന്നിജയന്ത്, വൈയാപുരി, വി.കെ.രാമസ്വാമി, ഗൗതം, ടെല്ലികുമാര്‍, ഭാസ്കര്‍, റിച്ചര്‍ കല്പന, എസ്.എന്‍. പാര്‍വതി, കലൈറാണി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഇളയരാജയുടെ മകന്‍ കാര്‍ത്തിക് രാജയാണ് ടും..ടും..ടുമ്മിനായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാംജി ഛായാഗ്രഹണവും പ്രഭാകര്‍ കലാസംവിധാനവും വൃന്ദ നൃത്തവും ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X