പുതുമുഖങ്ങളുമായി കമല്‍
പുതുമുഖങ്ങളുമായി കമല്‍
ഡിസംബര്‍ 31, 2001
കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് മുഖ്യ അഭിനേതാക്കള്‍.
ബാലമുരളീകൃഷ്ണയുടേതാണ് കഥ. ഇഷ്ടത്തിന്റെ തിരക്കഥയിലൂടെ ശ്രദ്ധേയനായ കലവൂര്‍ രവികുമാര്‍ തിരക്കഥ രചിച്ചിരിക്കുന്നു.
കൈതപ്രത്തിന്റെയും സച്ചിദാനന്ദന്‍ പുഴങ്കരയുടെയും വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു.
ചിങ്കു അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications