twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരേയൊരു ജഗതി

    By Staff
    |

    ഒരേയൊരു ജഗതി
    ഡിസംബര്‍ 31, 2002

    ഓരോ വര്‍ഷത്തെയും സിനിമാരംഗത്തെ വിളവെടുപ്പ് വിലയിരുത്തുമ്പോള്‍ പ്രമുഖ നടന്മാരുടെ കരിയര്‍ ഗ്രാഫ് താഴോട്ടും മുകളിലോട്ടും പോവും. എന്നാല്‍ ഒരു നടന്റ കാര്യത്തില്‍ മാത്രം അതെപ്പോഴും മുകളിലോട്ടു തന്നെയാണ്- സാക്ഷാല്‍ ജഗതി ശ്രീകുമാറിന്റെ.

    കഴിഞ്ഞ വര്‍ഷവും ജഗതിയ്ക്ക് തിരക്കോട് തിരക്ക് തന്നെയായിരുന്നു. സെറ്റുകളില്‍ നിന്നുള്ള സെറ്റുകളിലേക്കുള്ള ഓട്ടം. ഷക്കീല മോഡല്‍ ചിത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നാല്പതോളം ചിത്രങ്ങള്‍ മാത്രം പുറത്തിറങ്ങിയ കഴിഞ്ഞ വര്‍ഷം 20 ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് ജഗതിയാണ്. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി മലയാള സിനിമയ്ക്ക് അവിഭാജ്യ ഘടകമായ ജഗതി ശ്രീകുമാര്‍ ഇന്നും തിരക്കോട് തിരക്ക് പിടിച്ച നടന്‍ തന്നെ.

    സൂപ്പര്‍ താരങ്ങളോട് ശണ്ഠയിലായാലും താരസംഘടന വിലക്കിയാവും ജഗതി എന്ന നടനെ മലയാള സിനിമാ വ്യവസായത്തിന് ഒഴിച്ചുനിര്‍ത്താനാവില്ല. മോഹന്‍ലാല്‍ ചിത്രമായ ചതുരംഗത്തില്‍ ടൈറ്റില്‍ ഗാനരംഗത്തില്‍ ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകര്‍ക്കിടയില്‍ ഈ നടനുള്ള പ്രീതിയെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

    20 സിനിമകളില്‍ പലതിലും ജഗതി ഗംഭീരമായ പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. മീശ മാധവനിലെ ഭഗീരഥന്‍ പിള്ള പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ശ്രദ്ധേയമാവുകയും ചെയ്ത കഥാപാത്രമായിരുന്നു. കുബേരന്‍, സാവിത്രിയുടെ അരഞ്ഞാണം, പകല്‍പ്പൂരം, മലയാളി മാമന് വണക്കം, താണ്ഡവം എന്നീ ചിത്രങ്ങളില്ലെലാം ജഗതി സ്വതസിദ്ധമായ ശൈലിയില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെച്ചു.

    വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തിരക്കൊഴിയാത്ത ഈ നടന്‍ 2002ലും ഒരു അസാധാരണ പ്രതിഭാസമായി തിളങ്ങിനിന്നു. കൈയില്‍ മൊബൈല്‍ ഫോണോ സഹായിക്കാന്‍ ഒരു സെക്രട്ടറിയോ ഇല്ലാതെ അച്ഛന്‍ ജഗതി എന്‍. കെ. ആചാരി പണ്ട് വാങ്ങിയ കാറില്‍ പളപളപ്പിലാതെ ജഗതി ശ്രീകുമാര്‍ ഇനി 2003ലെ സെറ്റുകളിലേക്ക്.

    ചിത്രങ്ങളുടെ എണ്ണത്തില്‍ കൊച്ചിന്‍ ഹനീഫയാണ് രണ്ടാം സ്ഥാനത്ത്. 15 ചിത്രങ്ങളിലാണ് കൊച്ചിന്‍ ഹനീഫ അഭിനയിച്ചത്. വില്ലന്‍ വേഷങ്ങളില്‍ നിന്നും ഹാസ്യകഥാപാത്രങ്ങളിലേക്ക് കൂടുമാറിയെത്തിയ കൊച്ചിന്‍ ഹനീഫയുടെ ശ്രദ്ധേയമായ വേഷം കണ്ണകിയിലെ രാവുണ്ണിയായിരുന്നു.

    കലാഭവന്‍ മണിയ്ക്ക് കഴിഞ്ഞ വര്‍ഷം 10 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഹരിശ്രീ അശോകന് 12 ചിത്രങ്ങളും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X