ശേഖര്‍ കപൂര്‍ ചിത്രത്തില്‍ മണ്ഡേലയായി ഫ്രീമാന്‍
ശേഖര്‍ കപൂര്‍ ചിത്രത്തില്‍ മണ്ഡേലയായി ഫ്രീമാന്‍
ഡിസംബര്‍ 31, 2002
നെല്‍സണ്‍ മണ്ഡേലയുടെ ജീവിതകഥയെ ആസ്പദമാക്കി ശേഖര്‍ കപൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്യ്രസമരത്തിന് നേതൃത്വം കൊടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ജീവിതം അഭ്രപാളികളിലാക്കുന്ന ശേഖര്‍ കപൂര്‍ ലോംഗ് വാക്ക് ടു ഫ്രീഡം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സഹായം നല്‍കാമെന്ന് മണ്ഡേല സമ്മതിച്ചിട്ടുള്ളതായി ഫ്രീമാന്‍ പറഞ്ഞു.
എലിസബത്ത്, ഫോര്‍ ഫെദേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശേഖര്‍ കപൂര്‍ ഒരുക്കുന്ന ഇംഗ്ലീഷ് ചിത്രമാണ് ലോംഗ് വാക്ക് ടു ഫ്രീഡം.


Click it and Unblock the Notifications