മുന്‍നിര നടിമാരുടെ നോട്ടം തമിഴിലേക്ക്

By Staff

മുന്‍നിര നടിമാരുടെ നോട്ടം തമിഴിലേക്ക്
ഡിസംബര്‍ 31, 2005

മലയാളത്തിലെ മുന്‍നിര നടിമാര്‍ തമിഴില്‍ സജീവമാവുന്നതാണ് 2005ല്‍ കണ്ടത്. നയന്‍താര, മീരാജാസ്മിന്‍, ഗോപിക തുടങ്ങിയ നടിമാര്‍ തമിഴിനായി കൂടുതല്‍ സമയം കണ്ടെത്തിയപ്പോള്‍ നവ്യാനായര്‍ക്ക് മലയാളത്തിനൊപ്പം തമിഴിലും തിരക്കായിരുന്നു. ഭാവനയെ പോലുള്ള നടിമാരും 2005 അവസാനത്തോടെ തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

കാവ്യാമാധവന്‍ മാത്രമാണ് ഇപ്പോള്‍ തമിഴില്‍ അഭിനയിക്കാത്ത മലയാളത്തിലെ ഏക മുന്‍നിരനടി. മറ്റ് നടിമാരെല്ലാം തമിഴിലെ അവസരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.

തമിഴിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരിലൊരാളായി മാറിക്കഴിഞ്ഞ നയന്‍താര തസ്കരവീരന്‍, രാപ്പകല്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് 2005ല്‍ അഭിനയിച്ചത്. ഈ ചിത്രങ്ങള്‍ക്കു ശേഷം പുതിയ മലയാള ചിത്രങ്ങള്‍ക്കൊന്നും തമിഴിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായ നയന്‍താര ഡേറ്റ് നല്‍കിയിട്ടില്ല.

മീരാ ജാസ്മിന്‍ മുന്‍വര്‍ഷത്തെ പോലെ 2005ലും ഒരു മലയാള ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്- അച്ചുവിന്റെ അമ്മ. തമിഴിലും തെലുങ്കിലും ശ്രദ്ധയര്‍പ്പിച്ച മീര ഒരു മലയാള ചിത്രത്തില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത്.

തമിഴില്‍ തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞ ഗോപികയുടെ സാന്നിധ്യം മലയാളത്തിലും സജീവമായുണ്ടായി. ഫിംഗര്‍പ്രിന്റ്, നേരറിയാന്‍ സിബിഐ, ചാന്തുപൊട്ട്, ദി ടൈഗര്‍ എന്നീ നാല് മലയാള ചിത്രങ്ങളില്‍ ഗോപിക ഈ വര്‍ഷം അഭിനയിച്ചു. ചാന്തുപൊട്ടില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് ഗോപികക്കു ലഭിച്ചത്.

ചിദംബരത്തില്‍ ഒരു അപ്പാസ്വാമി ഒരു തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ സജീവമായ നവ്യാനായര്‍ക്ക് ശ്രദ്ധേയമായ അവസരങ്ങള്‍ മലയാളത്തില്‍ ഈ വര്‍ഷം ലഭിച്ചില്ല. നവ്യാനായര്‍ നായികയായ ഇമ്മിണി നല്ലൊരാള്‍, സര്‍ക്കാര്‍ ദാദ, കണ്ണേ മടങ്ങുക തുടങ്ങിയ ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

മലയാളത്തില്‍ മാത്രം നിലയുറപ്പിച്ച ഏക മുന്‍നിര നടിയായ കാവ്യാ മാധവനും 2005 അത്ര മികച്ച വര്‍ഷമായിരുന്നില്ല. കൊച്ചിരാജാവ്, അന്നൊരിക്കല്‍, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളില്‍ കാവ്യാ മാധവന്‍ അഭിനയിച്ചുവെങ്കിലും ഇവയിലൊന്നും കാവ്യക്ക് ശ്രദ്ധേയമായ വേഷം ലഭിച്ചില്ല.

മലയാളത്തിലെ മുന്‍നിര നടിമാര്‍ തമിഴില്‍ ചേക്കേറിയപ്പോള്‍ ലയയെ പോലെ മറുനാട്ടില്‍ നിന്നെത്തിയ നടിമാര്‍ മലയാളത്തില്‍ സജീവമായി. തൊമ്മനും മക്കളും, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ഉടയോന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച ലയക്ക് തുടര്‍ന്നും മലയാളത്തില്‍ അഭിനയിക്കുന്നുണ്ട്. ലയ ഈ വര്‍ഷം അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പര്‍താര ചിത്രങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട്.

കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പത്മപ്രിയ രാജമാണിക്യം പോലുള്ള ചിത്രങ്ങളിലൂടെ മലയാളത്തില്‍ തുടരുന്നു. തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായ മീരാ വാസുദേവാണ് ഈ വര്‍ഷം മലയാളത്തിലെത്തിയ മറ്റൊരു അന്യഭാഷാനടി.

നരന്‍, ചാന്തുപൊട്ട്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ഭാവനയും ഈ വര്‍ഷത്തോടെ തമിഴിലേക്ക് ചേക്കേറുന്നതാണ് കണ്ടത്. മാധവന്റെ നായികയായി തമിഴില്‍ അഭിനയിക്കുന്ന ഭാവനയും മലയാളത്തെ കൈവിടാനൊരുങ്ങുകയാണ്.

മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മംമ്തയാണ് നടിമാരുടെ കൂട്ടത്തില്‍ 2005ല്‍ മലയാളത്തിന്റെ കണ്ടെത്തല്‍. മമ്മൂട്ടി ചിത്രം ബസ് കണ്ടക്ടറിലും അഭിനയിച്ച മംമ്തക്ക് ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X