ധൂം 3ല്‍ വില്ലനായി അമീര്‍ ഖാന്‍?

ബോളിവുഡിലെ റോബറി മൂവികളില്‍ ഏറ്റവും ഹിറ്റായ ധൂം സീരിസിലെ പുതിയ ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്കാണ് അമീറിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.
സംവിധായകന്‍ ആദിത്യ ചോപ്ര പറഞ്ഞ ധൂം 3ന്റെ വണ്‍ലൈന്‍ സ്റ്റോറി അമീറിന് ഏറെ ഇഷ്ടപ്പെട്ടതായാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിയ്ക്കുന്ന പിപ്‌ലി ലൈവിന്റെ പ്രമോഷന്‍ പരിപാടികള്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന അമീര്‍ ഇതിന്റെ തിരക്കൊഴിഞ്ഞതിന് ശേഷം വില്ലന്‍ വേഷം ഏറ്റെടുക്കണമോയെന്ന് തീരുമാനിയ്ക്കും.
യാഷ് രാജ് ഫിലിംസ് നിര്‍മ്മിയ്ക്കുന്ന ധൂമിന്റെ മൂന്നാം ഭാഗത്തില്‍ അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര എന്നിവര്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റൊരു സൂപ്പര്‍താരമായ ഋത്വിക്ക് റോഷനും ചിത്രത്തിലുണ്ടാവുമെന്ന് സൂചനകളുണ്ട്. ഇതിന് പുറമെയാണ് അമീര്‍ അവതരിപ്പിയ്ക്കുന്ന സൂപ്പര്‍ വില്ലന്റെ വാര്‍ത്തകളും പുറത്തുവന്നിരിയ്ക്കുന്നത്.


Click it and Unblock the Notifications











