»   » ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം സെവന്‍സ്

ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം സെവന്‍സ്

Posted By:
Subscribe to Filmibeat Malayalam
Joshi
മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന സംവിധായകനാണെങ്കിലും യുവപ്രേക്ഷകരുടെ പള്‍സറിഞ്ഞ് പടമെടുക്കാന്‍ അറിയുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ജോഷി. കാലത്തിനനുസരിച്ച് അപ്‌ഡേറ്റാവുക, തനിയ്‌ക്കൊപ്പവും അതിന് ശേഷവും സിനിമയിലെത്തിയ പലരും പിന്തള്ളിപ്പോയിട്ടും ജോഷിയെ ഇന്നും ഫേവറിറ്റാക്കി നിര്‍ത്തുന്നതിന് പിന്നിലുള്ള രഹസ്യം ഇതു തന്നെയാണ്.


ട്വന്റി20, റോബിന്‍ഹുഡ് ഷൂട്ടിങ് തുടരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഇതിലൂടെയെല്ലാം ജോഷി ലക്ഷ്യമിടുന്നത് യുവപ്രേക്ഷകരെയാണ്. ഇപ്പോഴിതാ യൂത്തിനെ മുന്നില്‍ക്കണ്ട് ഒരുക്കുന്ന മറ്റൊരു സിനിമയുടെ ജോലികളിലേക്ക് കൂടി സംവിധായകന്‍ കടക്കുകയാണ്. 'സെവന്‍സ്' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരുപിടി യുവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന കാര്യം സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് സന്തോഷ് പവിത്രനും സഞ്ജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിയ്ക്കും.

അതേ സമയം ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ഷൂട്ടിങ് തുടരുകയാണ്. മോഹന്‍ലാല്‍, ശരത് കുമാര്‍, ദിലീപ്, സുരേഷ് ഗോപി എന്നിങ്ങനെ വമ്പന്‍താര നിര തന്നെ അണിനിരക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam