»   » അനന്യ മലയാളത്തിന്റെ വിജയശാന്തി: മോഹന്‍ലാല്‍

അനന്യ മലയാളത്തിന്റെ വിജയശാന്തി: മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal Calls Ananya Mollywood's Vijayashanthi ‎
സാഹസികത നിറഞ്ഞ സംഘട്ടനരംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് ശിക്കാര്‍ യൂണിറ്റിനെ വിസ്മയിപ്പിച്ചിരിയ്ക്കുകയാണ് നടി അനന്യ. അനന്യയുടെ സാഹസികത നേരില്‍ക്കണ്ട സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നടിയെ മലയാളത്തിന്റെ സ്വന്തം വിജയശാന്തിയെന്നാണത്രേ വിശേഷിപ്പിച്ചത്.

ശിക്കാറിന്റെ ക്ലൈമാക്‌സ് രംഗത്തിലാണ് അനന്യ തന്റെ സാഹസികത പുറത്തെടുത്തത്. കുത്തനെയുള്ള മലഞ്ചെരിവില്‍ ഒരു കാട്ടുവള്ളിയില്‍ അനന്യ തൂങ്ങിക്കിടക്കുന്ന രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്. അനന്യ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി വേഷമിടുന്ന മോഹന്‍ലാല്‍ മകളെ രക്ഷിയ്ക്കുന്ന രംഗങ്ങളാണ് ചിത്രീകരിയ്‌ക്കേണ്ടിയിരുന്നത്.

പണ്ടുതന്നെ ഇത്തരം സാഹസികരംഗങ്ങള്‍ ഏറെ ത്രില്ലോടെ അഭിനയിക്കുന്ന ലാലും ചിത്രത്തിന്റെ സംവിധായകന്‍ പത്മകുമാറും ഒരു ഡ്യൂപ്പിനെ അഭിനയിപ്പിയ്ക്കാമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അനന്യ ഇതിന് വഴങ്ങിയില്ല. ലേശം റിസ്‌ക്കെടുത്താല്‍ സിനിമയ്ക്ക് അതിന്റെ ഗുണമുണ്ടാവുമെന്നായിരുന്നു ഈ നാടോടി പെണ്ണിന്റെ നിലപാട്.

ഒടുവില്‍ ശിക്കാറിന്റെ സെറ്റ് മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കിനില്‍ക്കെ അനന്യ അതീവധൈര്യത്തോടെ തന്നെ വള്ളിയില്‍ തൂങ്ങിക്കിടന്ന് അഭിനയിക്കുകയും ചെയ്തു. ശിക്കാറിന്റെ ക്യാമറമാന്‍ മനോജ് പിള്ള ഓക്കെ പറഞ്ഞതോടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഇതിന് ശേഷം താഴെയിറങ്ങിയ അനന്യയ്ക്ക് കൈകൊടുത്ത ലാല്‍ നടിയെ മലയാളത്തിന്റെ വിജയശാന്തിയെന്ന് പറഞ്ഞാണ് അനുമോദിക്കുകയായിരുന്നു.

കൊടൈക്കനാലിലെ ഗുണപോയിന്റില്‍ ചിത്രീകരിച്ച ശിക്കാറിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam