twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റഹ്മാന്റെ ഗതി പൃഥ്വി മറക്കരുത്

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/13-ayya-foolish-attempt-prithviraj-1-aid0032.html">« Previous</a>

    കൈനിറയെ സൂപ്പര്‍ഹിറ്റുകളും വന്‍ ആരാധകവൃന്ദവും മലയാളത്തില്‍ സ്വന്തമായിരുന്ന കാലത്താണ് റഹ്മാനെന്ന യുവനടന്‍ തമിഴില്‍ ഭാഗ്യം പരീക്ഷണത്തിനായി ഇറങ്ങിയത്. രജനിയും കമലുമൊക്കെ കത്തിനിന്ന കാലത്ത് തമിഴിലെത്തിയ റഹ്മാന്‍ അവിടെ നിലംതൊട്ടില്ലെന്ന് തന്നെ പറയാം.

    ആദ്യം ചെറിയ ഹിറ്റുകളൊക്കെ കിട്ടിയെങ്കിലും തമിഴന്റെ മനംകവരാന്‍ റഹ്മാനായില്ല. ഒടുവില്‍ മലയാളത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും പുതിയ താരങ്ങള്‍ ഇവിടെ കളംപിടിച്ചിരുന്നു. കരിയറില്‍ തനിയ്ക്ക് പറ്റിയ ഈ മണ്ടത്തരം റഹ്മാന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

    മലയാളത്തിന്റെ മണ്ണുവിട്ട് ഉത്തരേന്ത്യയില്‍ ചുവടുറപ്പിയ്ക്കാനുള്ള പൃഥ്വിയ്ക്കും ഇതേ ഗതിവരുമോയെന്നാണ് ഭയക്കേണ്ടത്. എന്നാല്‍ എത്ര നല്ല നടനായാലും ടെക്്‌നീഷ്യനായാലും തെന്നിന്ത്യയില്‍ നിന്നുള്ളവരാണെങ്കില്‍ ബോളിവുഡ് ഒതുക്കുമെന്നതാണ് ചരിത്രം.

    രജനിയും കമലും യേശുദാസും പോലുള്ള പ്രതിഭകളെ നിഷ്‌ക്കരുണം തിരിച്ചയച്ച ചരിത്രമാണ് ഹിന്ദി സിനിമാ ലോകത്തിനുള്ളത്. ഒരു സ്‌പെഷ്യല്‍ കേസുള്ളത് പ്രിയദര്‍ശനാണ്. ഏറെ കഷ്ടപ്പെട്ടാണ് ബോളിവുഡിന്റെ മുന്‍നിരയില്‍ പ്രിയന്‍ സ്വന്തമായൊരിടം കണ്ടെത്തിയത്. അതുപോലെ പൃഥ്വിയും കളം പിടിയ്ക്കാമെന്ന് പ്രതീക്ഷിയ്ക്കരുത്. അങ്ങനെ നടന്നാല്‍ നല്ലത്. അതുകിട്ടാതെ മലയാളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ പുതിയ പിള്ളേര്‍ തന്റെ കസേരയില്‍ കയറി ഇരിയ്ക്കുന്നത് പൃഥ്വിയ്ക്ക് കാണേണ്ടിവരും.

    പൃഥ്വിയ്ക്ക് പച്ചപിടിയ്ക്കാന്‍ ഏറ്റവും നല്ലയിടം മലയാള സിനിമ തന്നെയാണ്. ഇവിടെ വേരുപിടിച്ച് മഹാവൃക്ഷമായി മാറിയതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ക്ക് തുനിയുന്നതാണ് അഭികാമ്യം. മമ്മൂട്ടിയും ലാലുമെല്ലാം അവരുടെ ചെറുപ്പകാലത്ത് ഇത്തരം പരീക്ഷണങ്ങള്‍ തുനിഞ്ഞിട്ടില്ല. ഇവിടെ താരങ്ങളായി മാറിയതിന് ശേഷമായിരുന്നു അവര്‍ തമിഴിലും ഹിന്ദിയിലുമൊക്കെ പരീക്ഷണത്തിന് മുതിര്‍ന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ പൃഥ്വിയെന്ന നടന്‍ നാളെയും ഇവിടെത്തന്നെയൊക്കെയുണ്ടാവും.
    ആദ്യപേജില്‍
    പൃഥ്വിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റുന്നു

    <ul id="pagination-digg"><li class="previous"><a href="/news/13-ayya-foolish-attempt-prithviraj-1-aid0032.html">« Previous</a>

    English summary
    It is earlier reported that young Superstar Prithviraj would make his Bollywood debut with an offbeat movie directed by Anurag Kashyap and Rani Mukherjee would be his heroine. Ending all the guesses Kashyap titled this movie project as 'Ayya'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X