»   » ബ്യൂട്ടിഫുള്‍ ടീം ടിവാന്‍ഡ്രം ലോഡ്ജില്‍!!

ബ്യൂട്ടിഫുള്‍ ടീം ടിവാന്‍ഡ്രം ലോഡ്ജില്‍!!

Posted By:
Subscribe to Filmibeat Malayalam
Beautiful
ഒരു 'ബ്യൂട്ടിഫുള്‍' സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വികെ പ്രകാശ്-ജയസൂര്യ-അനൂപ് മേനോന്‍ ടീം വീണ്ടമൊന്നിയ്ക്കുന്നു. ടിവാന്‍ഡ്രം ലോഡ്ജ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിയ്ക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്.

മൂവര്‍സംഘം ഒന്നിച്ച ബ്യൂട്ടിഫുള്‍ മോളിവുഡിലെ സൈലന്റ് ഹിറ്റുകളിലൊന്നായി മാറയിരുന്നു. അഭിനയത്തിന് പുറമെ സിനിമയുടെ മറ്റുമേഖലകളില്‍ കൂടി സാന്നിധ്യമുറപ്പിയ്ക്കുന്ന അനൂപിനെ കാത്ത് ഒട്ടേറെ പ്രൊജക്ടുകളാണ് അണിയറയിലുള്ളത്.

അനൂപ് നായകനായി അഭിനയിക്കുന്ന ജോസേട്ടന്റെ ഹീറോ യുടെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.
അതേസമയം ട്രാഫിക് സംവിധായകന്‍ രാജേഷ് പിള്ളയുമായി ഒന്നിയ്ക്കുന്ന പ്രൊജക്ട് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ എം മോഹനന്റെ ചിത്രത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പം അനൂപ് അഭിനയിക്കുന്നുണ്ട്.

English summary
Director V K Prakash is all set to team up with Anoop Menon and Jayasurya again, to make Trivandrum Lodge

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam