»   » കാസനോവ ക്ലൈമാക്‌സ് ബാംഗ്ലൂരില്‍

കാസനോവ ക്ലൈമാക്‌സ് ബാംഗ്ലൂരില്‍

Posted By:
Subscribe to Filmibeat Malayalam
Casanova
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കാസനോവയുടെ ഷൂട്ടിങ് ക്ലൈമാക്‌സിലേക്ക്. വിദേശരാജ്യങ്ങളിലെ നീണ്ട ഷെഡ്യൂളുകള്‍ക്ക് ശേഷം കാസനോവയ്ക്ക് തുടക്കമിട്ട ബാംഗ്ലൂരില്‍ ത്‌ന്നെയാണ് അവസാന ഷെഡ്യൂള്‍ ആരംഭിച്ചിരിയ്ക്കുന്നത്.

പത്ത് ദിവസം കൊണ്ട് ബാംഗ്ലൂരിലെ ഷൂട്ടിങ് തീരുന്നതോടെ കാസനോവ എഡിറ്റിങ് ടേബിളിലേക്ക് നീങ്ങും. ബോബി-സഞ്ജയ്മാരുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. ലക്ഷ്മി റായിയും റോമയുമടക്കം അഞ്ച് നായികമാരുള്ള ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഏറെ നീണ്ടുപോയ കാസനോവ ലാലിന്റെ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും.

English summary
The final schedule of Mohanlal's big budget film 'Casanova' has started at Bangalore

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam