»   » കാസനോവ ആര്‍ക്കുവേണ്ടി?

കാസനോവ ആര്‍ക്കുവേണ്ടി?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/13-casanova-release-jan-26-2-aid0032.html">Next »</a></li></ul>
Casanova
മലയാള സിനിമാലോകവും ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന കാസനോവ തിയറ്ററുകളിലേക്കെത്തുകയാണ്. ജനുവരി 26ന് ഈ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം എഴുതപ്പെടും.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം, ഏറ്റവും കൂടുതല്‍ സെന്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം.. കാസനോവയെ കാത്തിരിയ്ക്കുന്ന റെക്കാര്‍ഡുകള്‍ ഇനിയുമേറെ....

ലോഞ്ചിങ് കഴിഞ്ഞ് കൃത്യം രണ്ട് വര്‍ഷത്തിന് ശേഷമാണ് കാസനോവ തിയറ്ററുകളിലെത്തുന്നത്. 2009 ജനുവരി 24ന് ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രം പ്രഖ്യാപിയ്ക്കപ്പെട്ടത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലുള്ള ആഡംബരം നിറഞ്ഞ ചടങ്ങ് സിനിമയെപ്പറ്റിയുള്ള സൂചനകളും നല്‍കിയിരുന്നു.

ലക്ഷങ്ങള്‍ ചെലവിട്ട് സിനിമയുടെ ലോഞ്ചിങ് നടത്തുമ്പോള്‍ സിനിമയുടെ ബജറ്റ് കോടികള്‍ കവിയുമെന്നാണ്ചടങ്ങിലൂടെ നിര്‍മാതാക്കള്‍ പറയാതെ പറഞ്ഞത്. എബന്നാല്‍ ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി പോലുള്ള വമ്പന്‍ ചിത്രങ്ങളുടെ പരാജയം കാസനോവയുടെ ഷൂട്ടിങിന് വിഘാതമായി. ലാലിന്റെ അക്കാലത്തെ താരമൂല്യത്തിനനുസരിച്ച് കാസനോവ പോലൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ വിജയസാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് വരെ അക്കാലത്ത് ചര്‍ച്ചകളുണ്ടായിരുന്നു.

ചിത്രം ഉപേക്ഷിച്ചുവെന്നും ഷൂട്ടിങ്മുടങ്ങിയെന്നുമൊക്കെ തുടരെ വാര്‍ത്തകള്‍ വന്നതോടെ താരത്തിന്റെ ആരാധകരും നിരാശയിലാണ്ടു. എന്തായാലും ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട് കാസനോവ ഇപ്പോള്‍ തിയറ്ററുകളിലെത്തുമ്പോള്‍ ഉയരുന്നത് ഒരുപിടി ചോദ്യങ്ങളാണ്. ഇങ്ങനെയൊരു സിനിമ ആര്‍ക്കുവേണ്ടി? എന്തിന് വേണ്ടി?
അടുത്ത പേജില്‍
കാസനോവ ലാലിന്റെ സമാധാനം കെടുത്തുമോ?

<ul id="pagination-digg"><li class="next"><a href="/news/13-casanova-release-jan-26-2-aid0032.html">Next »</a></li></ul>
English summary
The much anticipated Cassanova is all set to set the screens ablaze on Jan 26. Director Rosshan Andrrews has directed this stylish Mohanlal starrer, which has been scripted by Bobby and Sanjay.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam