കാസനോവ ലാലിന്റെ സമാധാനം കെടുത്തുമോ?

കാസനോവ 2011 ജനുവരിയില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ മെഗാഹിറ്റായാല്‍പ്പോലും കോടികള്‍ നഷ്ടം വരുമെന്ന് നിര്‍മാതാവ് സൂചിപ്പിച്ചിരുന്നു. അതുംകഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരുപാട് പണം ചെലവാക്കിയെത്തുന്ന സിനിമ ഇനി നിര്‍മാതാവിന് നഷ്ടം മാത്രമല്ലേ വരുത്തിവെയ്ക്കുക, ഇതിനെല്ലാം പുറമെ മോഹന്‍ലാലിനും സംവിധായകന്‍ റോഷനും ഈ സിനിമ പേരുദോഷം വരുത്തിവെയ്ക്കില്ലേ?
കാസനോവയ്ക്ക് വേണ്ടി മനസ്സും ശരീരവും ഒരുപോലെ അര്‍പ്പിച്ചയാളാണ് ലാല്‍. സാഹസികരംഗങ്ങളില്‍പ്പോലും ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിച്ച് ലാല്‍ എല്ലാവരെയും വിസ്മയിപ്പിയ്ക്കുകയും ചെയ്തു. ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ടും സിനിമ ലക്ഷ്യം കാണുന്നില്ലെങ്കില്‍ ലാലിന് എങ്ങനെ മനസമാധാനം കിട്ടും.
16 കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ടേ കാല്‍ മണിക്കൂര്‍ സിനിമ നമ്മുടെ ചലച്ചിത്ര വ്യവസായത്തിന് എന്ത് ഗുണമാണ് തരുന്നത്. ? ഏറ്റവും ചെലവേറിയ സിനിമയെന്ന പേരില്‍ പില്‍ക്കാലത്ത് കാസനോവ ഓര്‍ക്കപ്പെടുമ്പോഴും നിര്‍മാതാവിന്റെ സ്ഥാനം എവിടെയായിരിക്കും. ഒരുപക്ഷേ സാങ്കേതിക മികവിലും ദൃശ്യഭംഗിയിലും മികച്ചൊരു സിനിമയായി കാസനോവയ്ക്ക് മാറാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു വാണിജ്യ ഉത്പന്നമെന്ന നിലയ്ക്കുള്ള ലാഭം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാസനോവ എന്താണ് മലയാള സിനിമാവ്യവസായത്തിന് നല്‍കുന്നത്. ചെലവ് കുറയ്ക്കാനുള്ള സിനിമാസംഘടനകളുടെ തീരുമാനങ്ങള്‍ എവിടെപ്പോയെന്നും ചോദിയ്‌ക്കേണ്ടി വരും.
ഒരുപക്ഷേ ഈ ആശങ്കകളെല്ലാം വെറുതെയാവും. കാസനോവ തിയറ്ററുകൡലെത്തി ചരിത്ര വിജയം കുറിയ്ക്കുമെന്ന് നമുക്ക് കരുതാം. നിര്‍മാതാവിന്റെ പണപ്പെട്ടിയും നിറയെട്ടെ. ലാലിനും റോഷനും മലയാള സിനിമയ്ക്ക് എന്നെന്നും ഓര്‍മയില്‍ സൂക്ഷിയ്ക്കാവുന്ന ചിത്രമായി കാസനോവ മാറുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.
ആദ്യപേജില്‍
കാസനോവ ആര്‍ക്കുവേണ്ടി?


Click it and Unblock the Notifications











