»   » റോഷന്‍ ആന്‍ഡ്രൂസില്‍ ഇനിയും പ്രതീക്ഷയുണ്ട്

റോഷന്‍ ആന്‍ഡ്രൂസില്‍ ഇനിയും പ്രതീക്ഷയുണ്ട്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/13-casanova-roshan-lost-his-goodwill-2-aid0166.html">Next »</a></li></ul>
Roshan Andrews
ആദ്യ സിനിമ കൊണ്ട് അത്ഭുതം സൃഷ്ടിച്ച പ്രതിഭയാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരം ഒരു നവാഗതന്റെ സിനിമയാണോ എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്ന വിധം ക്രാഫ്റ്റുള്ള സിനിമയിയിരുന്നു.

മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്‌റാറിനെ ആരും കണ്ടില്ല ഉദയയനെ മാത്രമേ നമുക്ക് പരിചയമുള്ളൂ. ഇടക്കാലത്ത് ലാലിന്റെ മാനറിസങ്ങള്‍ മാറ്റി വരച്ചസിനിമ. പുതുമുഖങ്ങളെ വെച്ച് ചെയ്ത രണ്ടാമത്തെ സിനിമയും ശ്രദ്ധിക്കപ്പെട്ടു. ഇച്ഛാശക്തിയുള്ള സംവിധായകന് മാത്രം ചെയ്യാനാവുന്ന പൂര്‍ണ്ണതയുള്ള ദൃശ്യാവിഷ്‌ക്കാരമായിരുന്നു നോട്ട്ബുക്ക്.

സാമ്പത്തിക വിജയത്തിനപ്പുറം സിനിമ നല്ല പക്ഷത്ത് ഇരിപ്പുറപ്പിച്ചു. ഇവിടം സ്വര്‍ഗ്ഗമാണ് എന്ന പേരിലുള്ള നന്മ സിനിമയിലും കൊണ്ടുവരാന്‍ ശ്രമിച്ചു. കച്ചവടസമൂഹത്തില്‍ നിലനില്‍ക്കാന്‍ ഒരു കര്‍ഷകന് ചില കച്ചവട തന്ത്രങ്ങളാവാമെന്ന് കാണിച്ചുതന്ന സിനിമ സാമ്പത്തിക വിജയമായിരുന്നില്ലെങ്കിലും ഈ ലാല്‍ ചിത്രവും നല്ല സിനിമയുടെ പാതയിലാണെന്ന് ഉറപ്പിച്ചു.

റോഷന്‍ ആന്‍ഡ്രൂസ് മലയാളസിനിമയുടെ അനിവാര്യ സാന്നിദ്ധ്യമാണെന്ന് തെളിയിച്ചു. പ്രേക്ഷകര്‍ റോഷനുനല്‍കിയ പോസിറ്റീവ് എനര്‍ജി മൊത്തമായ് കൊണ്ടു പോയി നിക്ഷേപിച്ചത് കാസനോവ എന്ന ഒരു ബോറന്‍ സിനിമയ്ക്കാണെന്നത് ഇനിയും വിശ്വസിക്കാനാവുന്നില്ല.

അടുത്ത പേജില്‍
കാസനോവ ലാല്‍ ഫാന്‍സ് പോലും തള്ളി

<ul id="pagination-digg"><li class="next"><a href="/news/13-casanova-roshan-lost-his-goodwill-2-aid0166.html">Next »</a></li></ul>
English summary
A lot was expected from Mohanlal's Casanova since it was one of the most expensive film made in the Malayalam film industry. However, one can't help but remark that Casanova, directed by Roshan Andrews fails to live up to the high expectations set by the audience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam