കാസനോവ ലാല്‍ ഫാന്‍സ് പോലും തള്ളി
കാസനോവയ്ക്ക് വേണ്ടി ചെലവഴിച്ച കോടികള്‍ കൊണ്ട് നാല് നല്ല സിനിമകള്‍ ചെയ്യാന്‍ റോഷന്‍ ആന്‍ഡ്രൂസിന് കഴിയുമായിരുന്നു. ആയിരം പ്രദര്‍ശനം കൊണ്ട് നിങ്ങള്‍ വാരിക്കൂട്ടാന്‍ ശ്രമിച്ചതും ഇത് മോശമാണെന്ന തിരിച്ചറിവ് കൊണ്ടാണെന്ന് സിനിമ കണ്ടപ്പോള്‍ ബോദ്ധ്യമായി.
ടി.വി.ചാനലുകളില്‍ നിരന്തരം ഗുണഗണങ്ങള്‍ വാഴ്ത്തികൊണ്ടിരുന്നാലും തിയറ്ററുകളിലൂടെ കാശു തിരിച്ചുപിടിക്കാനാവില്ല. കാരണം കണ്ടവരെല്ലാം ഒന്നടങ്കം സിനിമയെ മറ്റുള്ളവരില്‍ നിന്ന് അകറ്റാന്‍ ആത്മാര്‍ത്ഥമായ് ശ്രമിക്കുന്നുണ്ട്. ഒന്നര വര്‍ഷത്തിലധികം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഇരുട്ടടിനല്‍കിയത്.
ചിത്രീകരണത്തിനുവേണ്ടിയുള്ള കഷ്ടപ്പാടുകളുടെ കഥ വായിച്ചവരൊക്കെ വാപൊത്തിചിരിക്കുന്ന അവസ്ഥയായിപോയി.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന് സിനിമ അറിയാത്തതും കയ്യില്‍ ചവറുപോലെ കാശുള്ളതും ഇത്രവലിയ ശാപമാകുമെന്ന് ആരും കരുതിയില്ല. റോഷന്‍ ആന്‍ഡ്രൂസ് ശക്തമായ് തിരിച്ചു വരേണ്ടിയിരിക്കുന്നു, പ്രേക്ഷകര്‍ക്ക് ഇനിയും നിങ്ങളില്‍ വിശ്വാസമുണ്ട്.
ആദ്യപേജില്‍
റോഷന്‍ ആന്‍ഡ്രൂസില്‍ ഇനിയും പ്രതീക്ഷയുണ്ട്


Click it and Unblock the Notifications
