»   » ദിലീപ് തിരിച്ചറിയുന്നു വെഞ്ഞാറമ്മൂടിന്റെ ശക്തി

ദിലീപ് തിരിച്ചറിയുന്നു വെഞ്ഞാറമ്മൂടിന്റെ ശക്തി

Posted By:
Subscribe to Filmibeat Malayalam
Dileep
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടുമൊന്നിയ്ക്കുന്നു. നവാഗതനായ തോംസണ്‍ കെ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദിലീപ്-സുരാജ് ടീം ഒന്നിച്ചഭിനയിക്കുന്നത്. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീം തിരക്കഥയൊരുക്കുന്ന സിനിമ ആന്റോ ജോസഫാണ് നിര്‍മ്മിയ്ക്കുന്നത്

മോളിവുഡിലെ സൂപ്പര്‍ കോമഡി താരമായി വാഴുന്ന സുരാജും ജനപ്രിയ നായകന്‍ ദിലീപും നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരുമിയ്ക്കുന്നത്.

സുരാജിനെ തന്റെ സിനിമകളി്ല്‍ സഹതാരമാക്കാന്‍ ദിലീപിന് മടിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്ന. ദിലീപും സുരാജും ഒന്നിച്ച റോമിയോ പോലുള്ള സിനിമകള്‍ പരാജയപ്പെട്ടതാണ് ഇതിന് കാരണമെന്നും സംസാരമുണ്ടായിരുന്നു.

എന്നാല്‍ ഇവര്‍ പിരിഞ്ഞിരുന്ന കാലയളവില്‍ മലയാളത്തിലെ സൂപ്പര്‍ കോമഡിതാരമായി സുരാജ് വളര്‍ന്നപ്പോള്‍ വന്‍ വിജയങ്ങളില്ലാതെ ദിലീപിന്റെ കരിയറിന് തിളക്കം കുറയുകയായിരുന്നു. കോമഡി ചിത്രങ്ങളില്‍ സുരാജിന്റെ സാന്നിധ്യം സൂപ്പര്‍താരങ്ങളടക്കമുള്ളവര്‍ തിരിച്ചറിഞ്ഞപ്പോഴും ദിലീപ് സിനിമകളിലേക്ക് ഈ താരത്തിന് പ്രവേശം ലഭിച്ചിരുന്നില്ല.

ലേശം വൈകിയാണെങ്കിലും സുരാജിന്റെ പ്രാധാന്യം ദിലീപ് മനസ്സിലാക്കിയതിന്റെ തെളിവാണ് പുതിയ പ്രൊജക്ടെന്ന് വിലയിരുത്തപ്പെടുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam