»   » മലയാളത്തില്‍ വീണ്ടുമൊരു സിനിമാസംഘടന

മലയാളത്തില്‍ വീണ്ടുമൊരു സിനിമാസംഘടന

Posted By:
Subscribe to Filmibeat Malayalam
Film
മാക്ടയും ഫെഫ്കയും അമ്മയും നിറഞ്ഞുനില്‍ക്കുന്ന മലയാള സിനിമയില്‍ മറ്റൊരു സംഘടന കൂടി പിറവിയെടുത്തു. കലാമൂല്യമുള്ള സിനിമകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംവിധായകര്‍ ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്

സമാന്തര സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരുമിക്കാനൊരു വേദിയും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയുമാണ് 'ഫിലിം മേക്കേഴ്‌സ് ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ്' എന്ന പുതിയ സംഘടനയുടെ ലക്ഷ്യം. ലെനിന്‍ രാജേന്ദ്രനാണ് സംഘടനയുടെ ചെയര്‍മാന്‍. ടിവി ചന്ദ്രന്‍, ശശി പരവൂര്‍, കെപി കുമാരന്‍, ഡോ. ബിജു തുടങ്ങിയവരാണ് സംഘടനയുടെ മറ്റു പ്രധാന ഭാരവാഹികള്‍.

സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍തല ചര്‍ച്ചകള്‍ നടക്കുമ്പോള്‍പോലും കലാ മൂല്യമുള്ള സിനിമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ്.

കലാമൂല്യമുള്ള കുറഞ്ഞ ബജറ്റ് സിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി വര്‍ധിപ്പിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സാംസ്കാരിക മന്ത്രിക്ക് നിവേദനം നല്‍കും.

കലാമൂല്യമുള്ള സിനിമകള്‍ക്ക് 20 ലക്ഷം രൂപ സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുന്ന സിനിമകള്‍ക്ക് സാമ്പത്തിക സമ്മാനവും തിയേറ്റര്‍പ്രദര്‍ശനത്തിന് നികുതിയിളവും നല്‍കണമെന്നും സംഘടനാഭാരവഹികള്‍ ആവശ്യപ്പെട്ടു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam