ജയം രവി കാത്തിരിക്കുന്നു അനുഷ്‌കയ്ക്കായ്

തനിയ്ക്ക് ഏറ്റവും ഇണങ്ങുന്ന നായിക ജനീലിയയാണെന്ന് ജയം രവി പറയുന്നു. എന്നാല്‍ ഇ്‌പ്പോള്‍ അനുഷ്‌കയ്‌ക്കൊപ്പം ഒരു ചിത്രം എന്നതാണ് തന്റെ മോഹം. അടുത്ത വര്‍ഷം കോളിവുഡിലെ ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിലൂടെ തങ്ങള്‍ ഒന്നിയ്ക്കുമെന്നും ജയം രവി പ്രതീക്ഷ പ്രകടിപ്പിച്ചു.
വളരെ ചുരുങ്ങിയകാലം കൊണ്ട് തെന്നിന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിലിടം പിടിച്ച നടിയാണ് അനുഷ്‌ക. അനുഷ്‌കയ്‌ക്കൊപ്പം അഭിനയിക്കുന്നത് രാശിയാണെന്ന് സിനിമാലോകത്ത് ഒരു ശ്രുതിയുണ്ട്. കുറച്ചു നാളായി സിനിമയൊന്നുമില്ലാതിരിയ്ക്കുന്ന ജയം രവിയുടെ ആഗ്രഹത്തിന് ഇതുമൊരു കാരണമാവാം.


Click it and Unblock the Notifications