»   » അര്‍ദ്ധനാരീശ്വരിയില്‍ ജയസൂര്യ ഹിജഡയാവുന്നു

അര്‍ദ്ധനാരീശ്വരിയില്‍ ജയസൂര്യ ഹിജഡയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Jayasurya
അതേ നടന്‍ ജയസൂര്യ അത്തരമൊരു സാഹസത്തിനുള്ള പുറപ്പാടിലാണ്. മോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയാറാവുന്ന നടന്‍ പുതിയ സിനിമയായ അര്‍ദ്ധനാരീശ്വരിയിലാണ് നഗ്നനായി പ്രത്യക്ഷപ്പെടുന്നത്.

യുവസംവിധായകനായ രതീഷ് സംവിധാനം ചെയ്യുന്ന അര്‍ദ്ധനാരീശ്വരിയില്‍ ഒരു ഹിജഡയുടെ വേഷത്തിലും ജയസൂര്യ അഭിനയിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നും മാത്യുവെന്നൊരു യുവാവ് ഹിജഡയാകണമെന്ന ആഗ്രഹത്തോടെ കര്‍ണാടകയിലെ അള്‍സൂരിലെത്തുന്നു. ഹിജഡകള്‍ കൂട്ടത്തോടെ വസിയ്ക്കുന്ന ഹമാമുകളില്‍ എത്തിപ്പെടുന്ന മാത്യുവിന് നല്ല സ്വീകരണമാണ് ലഭിയ്ക്കുന്നത്. അവിടെവെച്ച് മാത്യു ഷണ്ഡീകരണത്തിലൂടെ സന്ധ്യയെന്ന പെണ്ണായി മാറുകയാണ്. പിന്നീട് ഒരു സന്ധ്യ ഒരു പ്രണയത്തില്‍ വീഴുന്നുണ്ടെങ്കിലും അത് തകരുന്നു. ഇങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെയാണ് അര്‍ദ്ധനാരീശ്വരിയിലെ മാത്യുവിനെയും സന്ധ്യയെയും ജയസൂര്യ അവതരിപ്പിയ്ക്കുന്നത്.

ഷണ്ഡീകരണത്തിന്റെ ഭാഗമായി ഹിജഡകളുടെ ആചാരങ്ങള്‍ ചീത്രീകരിയ്ക്കുന്ന രംഗങ്ങളിലാണ് ജയസൂര്യ നഗ്നനായി അഭിനയിക്കുന്നതെന്ന് അറിയുന്നു. ഈ വ്യത്യസ്ത വേഷങ്ങള്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നടന്‍. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പാതിരാമണലിന് ശേഷം ജയസൂര്യ അര്‍ദ്ധനാരീശ്വരിയുടെ വര്‍ക്കുകളിലേക്ക് കടക്കും.

English summary
Perhaps for the first time in his career, Jayasurya plays a transgender,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam