കൈലാഷും അനന്യയും ഒന്നിക്കുന്നു

യുവതാരങ്ങളായ കൈലാഷും അനന്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദി റിപ്പോര്‍ട്ടര്‍. വേണുഗോപന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പ്രണയത്തിനും കുറ്റാന്വേഷണത്തിനും പ്രാധാന്യം നല്‍കുന്നു.
സരയൂ മൂവീസിന്റെ ബാനറില്‍ കെആര്‍ ബാബുരാജും രാജു പനയങ്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കൈകാര്യം ചെയ്യുന്നത് എസ് സുരേഷ് ബാബുവാണ്. സമുദ്രകനി, അഭിനയ, സലിംകുമാര്‍, ദേവന്‍, സാദിഖ്, ശശി കലിംഗ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കെ.പി. എ.സി. ലളിത എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന താരങ്ങള്‍.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശരത് ഈണം പകരുന്നു.അഴകപ്പനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബര്‍ 15ന് ഗുരുവായൂരില്‍ ആരംഭിയ്ക്കും. ഗുരുവായൂരിനു പുറമേ പട്ടാമ്പിയും ഷൊര്‍ണൂരുമാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍.
kailash ananya the reporter jagathy suraj venjaramoodu കൈലാഷ് അനന്യ സുരാജ് വെഞ്ഞാറമൂട് ദി റിപ്പോര്‍ട്ടര്‍ ജഗതി


Click it and Unblock the Notifications