കുഞ്ഞേടത്തി ഹ്രസ്വ ചിത്രമാവുന്നു

കവിതകളില്‍ പലതും അദ്ദേഹം തന്നെ പാടി കേള്‍ക്കുന്നസുഖവും നമ്മളനുഭവിച്ചിട്ടുണ്ട്. ഗോതമ്പുമണികള്‍, ഭൂമിയ്‌ക്കൊരു ചരമഗീതം,കുഞ്ഞേടത്തി, ഇവയൊക്കെ ഏറ്റവും ഹൃദ്യതയോടെ മലയാളി നെഞ്ചേറ്റിയ കവിതകളാണ്.
കുഞ്ഞേടത്തി ഒരുപാട് ദൃശ്യസാദ്ധ്യതകള്‍ കൊണ്ട് സമ്പന്നമായ കാവ്യമാണ്. അതുകൊണ്ട് തന്നെയാവണം അതിന് ദൃശ്യഭാഷചമയ്ക്കാന്‍ പ്രസാദ് നൂറനാട് ഒരുങ്ങിയതും. കുഞ്ഞേടത്തിയുടെ വിരല്‍തുമ്പ് തൊട്ട് നടക്കുന്ന ഉണ്ണിയുടെ കാഴ്ചപ്പാടിലൂടെ ഒരുങ്ങുന്ന ഹ്രസ്വചിത്രത്തിന് ഏറെ സാദ്ധ്യതകളുണ്ട്.
മനസ്സില്‍ ഒരു വിങ്ങലായി നിറയുന്ന കുഞ്ഞേടത്തി ഉണ്ണിയോടൊപ്പം ഓരോ വായനക്കാരനേയും വീര്‍പ്പുമുട്ടിക്കുന്നു. ഉണ്ണിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളാണ് സിനിമയ്ക്ക് വിഷയമാവുന്നത്. ശ്രീലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു കല്ലുമല നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് പ്രസാദ് നൂറനാടാണ്.
തിരക്കഥ, സംഭാഷണംഅനില്‍ മുഖത്തല, ഛായാഗ്രഹണം രാജീവ് വിജയ്, സംഗീതംചന്തുമിത്ര. കുഞ്ഞേടത്തിയായ് വേഷമിടുന്നത് ഡിമ്പിള്‍ റോസാണ്. ഉണ്ണിക്കുട്ടനെ അവതരിപ്പിക്കുന്നത് ബീനാആന്റണിയുടെ മകന്‍ ആരോമലും. പൂജപ്പുര രാധാകൃഷ്ണന്‍, മനു നായര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഒഎന്‍വി യുടെ ഭൂമിയ്‌ക്കൊരു ചരമഗീതം ശരത്തിന്റെ സംവിധാനത്തില്‍ ദൃശ്യ ഭാഷ കൈവരിച്ചിരുന്നു.


Click it and Unblock the Notifications











