»   » ആഭാസ നടികള്‍- ഖുശ്ബു വീണ്ടും വിവാദത്തില്‍

ആഭാസ നടികള്‍- ഖുശ്ബു വീണ്ടും വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam
Khshboo
വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അനുകൂലിച്ച് സംസാരിച്ച് കുഴപ്പത്തില്‍ ചാടിയ നടി ഖുശ്ബു വീണ്ടും വിവാദക്കുരുക്കില്‍. തമിഴ്‌നാട്ടില്‍ അഭിനയശേഷിയും സൗന്ദര്യവും ഉള്ള ഒരുപാട് നടിമാരുണ്ടായിട്ടും കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും നടികളെ ഇറക്കുമതി ചെയ്യുന്നതിനെതിരെയുള്ള നടിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

പുറമെ നിന്നുള്ള നടിമാര്‍ എത്രത്തോളം ആഭാസമായി അഭിനയിക്കാന്‍ തയാറാകുന്നതിനാല്‍ അവരെ ഉപയോഗപ്പെടുത്തുകയാണെന്ന് ഖുശ്ബു പറഞ്ഞു. ഇതു മൂലം തമിഴിലെ നടിമാര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയാണ്.

ഒരു തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിങ് ചടങ്ങിലാണ് ഖുശ്ബു ഈ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ സംവിധായകരും നിര്‍മാതാക്കളും വടക്കെ ഇന്ത്യയില്‍ നിന്നുള്ള നടികളും രംഗത്തെത്തിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam