മമ്മൂട്ടിയുടെ മദര്‍ഹുഡ് ആശുപത്രി ബാംഗ്ലൂരില്‍

17 കോടിരൂപ മുടക്കി ആരംഭിച്ച ആശുപത്രിയില്‍ അത്യാധുനിക സൌകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. 17 അത്യാധുനിക ഡീലക്‌സ് സ്വീറ്റുകള്‍, പത്ത് കിടക്കകളുള്ള എന്‍ഐസിയു അമ്മമാരുടെ സുരക്ഷയ്ക്കായി പ്രത്യേക ഐസിയു, രണ്ട് അള്‍ട്രാസേഫ് ഓപ്പറേഷന്‍ തിയേറ്ററുകള്‍, രണ്ട് ലേബര്‍ മുറികള്‍ എന്നിവ ഇതിലുണ്ട്.
റിയാ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് മദര്‍ഹുഡ് ആശുപത്രി ശൃംഖല സ്ഥാപിക്കുന്നത്. കമ്പനിയുടെ ചീഫ് മെന്ററാണ് മമ്മൂട്ടി. മകള്‍ സുറുമി സെയ്ദാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍. മരുമകന്‍ ഡോക്ടര്‍ മുഹമ്മദ് റെഹാന്‍ സെയ്ദ്, മകന്‍ ദുല്‍ഫീര്‍ സല്‍മാന്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്.
രണ്ടുവര്‍ഷത്തിനുള്ളില്‍ 75 കോടി ചെലവിട്ട് കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ' മദര്‍ഹുഡ്' ശൃംഖലയിലെ ആദ്യ ആശുപത്രിയാണിത്.


Click it and Unblock the Notifications











