»   » മോഹന്‍ലാല്‍- അര്‍പ്പണബോധത്തിന്റെ പര്യായം

മോഹന്‍ലാല്‍- അര്‍പ്പണബോധത്തിന്റെ പര്യായം

Posted By:
Subscribe to Filmibeat Malayalam
Mohanlal
സിനിമയിലെത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും മോഹന്‍ലാല്‍ ഇപ്പോഴും എങ്ങനെ സൂപ്പര്‍താരമായി തുടരുന്നുവെന്ന് നിങ്ങളാരെങ്കിലും ആലോചിയ്ക്കാറുണ്ടോ? ജന്മസിദ്ധമായ കഴിവുകള്‍ക്ക് പുറമെ ചെയ്യുന്ന ജോലിയോടുള്ള അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും, അതാണ് ലാലിന്റെ വിജയരഹസ്യം.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ ലാല്‍ കാണിച്ച ത്യാഗവും നിര്‍ബന്ധബുദ്ധിയും മറ്റു നടീനടന്‍മാര്‍ക്കെല്ലാം മാതൃകയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗ്രാന്റ് മാസ്റ്ററിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നതിനിടെയായിലായിരുന്നു ലാലിന്റെ അമ്മ ശാന്തകുമാരി രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് എറണാകുളെത്ത അമൃത ആശുപത്രിയില്‍ അവര്‍ക്ക് ശസ്ത്രക്രിയയും നടത്തി.

ഈ സമയം കൊച്ചിയില്‍ തന്നെയുള്ള ഗ്രാന്റ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാല്‍ അമ്മയെ പരിചരിയ്ക്കാനായെത്തി. എന്നാല്‍ തന്റെയൊരാളുടെ അഭാവം മൂലം സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെടുത്തരുതെന്ന് ലാലിന് നിര്‍ബന്ധമുണ്ടായിരുന്നു. . താനുള്‍പ്പെടുന്ന കോമ്പിനേഷന്‍ രംഗങ്ങള്‍ രാത്രി ഏറെ വൈകിയും ചിത്രീകരിയ്ക്കാന്‍ മോഹന്‍ലാല്‍ തയാറായെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു.

സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങിനിടെയായിരുന്നു ലാല്‍ ഈ കുഴപ്പങ്ങളെല്ലാം നേരിട്ടത്. ഇതേപ്പറ്റി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. "ലാല്‍ സാറിനിത് പ്രതിസന്ധിയുടെ ദിനങ്ങളാണ്. അദ്ദേഹത്തിന്റെ അമ്മ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു. ആശുപത്രിയില്‍ നിന്നും നേരെ സെറ്റിലെത്തുന്നഅദ്ദേഹം പുലര്‍ച്ചെ മൂന്ന് മണി വരെ ഷൂട്ടിങില്‍ പങ്കെടുത്തിരുന്നു". ഉണ്ണികൃഷ്ണന്റെ ഈ ട്വീറ്റിലൂടെ മഹാനടന്റെ മഹത്വം നമുക്ക് തിരിച്ചറിയാം.

English summary
The reason why Mollywood's superstar continues to be one of the most sought after actor is because of the commitment he shows towards a project, in addition to talent of course

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam