»   » മോഹന്‍ലാലും ഷാഫിയും മെഗാ പ്രൊജക്ടിന്

മോഹന്‍ലാലും ഷാഫിയും മെഗാ പ്രൊജക്ടിന്

Posted By:
Subscribe to Filmibeat Malayalam
Mohanlal
വെനീസിലെ വ്യാപാരിയ്ക്കു പിന്നാലെ സംവിധായകന്‍ ഷാഫിയുടെ അടുത്ത ചിത്രവും സൂപ്പര്‍സ്റ്റാര്‍ ചിത്രമാകുമെന്ന് റിപ്പോര്‍്ട്ട്. 2012ലെ മെഗാ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഷാഫി മോഹന്‍ലാല്‍ ചിത്രമെന്നാണ് സൂചന.

ഷാഫി ആദ്യമായാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നത്. ഇതൊരിക്കലും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കില്ലെന്നും. ആഷിക് അബുവിന്റെ സാള്‍ട്്ട ആന്റ് പെപ്പര്‍ പോലെ മധുരതരമായ ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന.

സാള്‍്ട്ട് ആന്റ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കളായ ദിലീഷും ശ്യാമുമാണ് ലാല്‍ച്ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഇപ്പോള്‍ ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ജോലിയിലാണിവര്‍. ഇതുകഴിഞ്ഞാല്‍ ഉടന്‍ ലാല്‍ച്ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും.

പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാത്ത എന്നാല്‍ ഏറെ രസിപ്പിക്കുന്ന ഒരു കഥയായാരിക്കും തങ്ങള്‍ ലാല്‍ച്ചിത്രത്തിന് വേണ്ടി ഒരുക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

വലിയ കഥയോ താരനിരയോ ഇല്ലാതെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ സാള്‍ട്ട് ആന്റ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കള്‍ വീണ്ടും ഒന്നിയ്ക്കുമ്പോള്‍ വീണ്ടുമൊരു സാള്‍ട്ട് ആന്റ് പെപ്പര്‍ തന്നെ ജനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. ഇതിന് മധുരം ചേര്‍ക്കാന്‍ ഷാഫിയും മോഹന്‍ലാലും കൂടി ചേരുമ്പോള്‍ 2012ലെ വലിയ ഹിറ്റുകളിലൊന്ന് പ്രതീക്ഷിയ്ക്കാം. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനമായിട്ടില്ല.

English summary
After completing back to back super hits of the year in ‘Marykkundoru Kunjadu’ and ‘Makeup Man’, and ongoing Project Venicile Vyapari, hit maker Shafi is finally tuning to the big star of Malayalam, Mohanlal for his new project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam