»   » ട്വന്റി20യെ ലാല്‍ ചിത്രവും ഭയക്കുന്നു?

ട്വന്റി20യെ ലാല്‍ ചിത്രവും ഭയക്കുന്നു?

Subscribe to Filmibeat Malayalam
Mohanlal
ആരാധക പ്രതീക്ഷകള്‍ക്ക്‌ മേല്‍ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ട്‌ മോഹന്‍ലാലിന്‌ ഇത്തവണ ക്രിസ്‌മസ്‌ ചിത്രമില്ല. ലാലിന്റെ ക്രൈം ത്രില്ലര്‍ ചിത്രമായ റെഡ്‌ ചില്ലീസിന്റെ റിലീസ്‌ മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചതോടെയാണിത്‌.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ ലാലിന്‌ ഒരു ക്രിസ്‌മസ്‌ ചിത്രമില്ലാതെ പോകുന്നത്‌. ഡിസംബര്‍ 25ന്‌ റിലീസ്‌ ചെയ്യാനിരുന്ന റെഡ്‌ ചില്ലീസ്‌ ഇനി ജനുവരി അവസാന വാരത്തോടെ മാത്രമേ തിയറ്ററുകളിലെത്തുകയുള്ളുവെന്നാണ്‌ സൂചന.

ഇതോടെ ഓണത്തിന്‌ പിന്നാലെ ക്രിസ്‌മസ്‌ സീസണും സൂപ്പര്‍ താരചിത്രങ്ങളില്ലാതെ നിറം മങ്ങുമെന്ന കാര്യമുറപ്പായിക്കഴിഞ്ഞു. മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരമായ മമ്മൂട്ടിയ്‌ക്ക്‌ ഇത്തവണ ക്രിസ്‌മസ്‌ ചിത്രമില്ലെന്ന കാര്യം നേരത്തെ ഉറപ്പായിരുന്നു.

റെഡ്‌ ചില്ലീസിന്റെ ലാബ്‌ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതാണ്‌ റിലീസ്‌ മാറ്റിവെയ്‌ക്കാന്‍ കാരണമെന്നാണ്‌ നിര്‍മാതാക്കള്‍ പറയുന്നത്‌. എന്നാലിത്‌ സംബന്ധിച്ച്‌ മറ്റു ചില സൂചനകളാണ്‌ സിനിമാവൃത്തങ്ങള്‍ക്കിടയില്‍ നിന്നും ലഭിയ്‌ക്കുന്നത്‌.

കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ്‌ കൊണ്ടുള്ള ട്വന്റി20യുടെ വിജയക്കുതിപ്പാണ്‌ റെഡ്‌ ചില്ലീസിന്‌ പ്രതിബന്ധമായിരിക്കുന്നതത്രേ.

റിലീസ്‌ ചെയ്‌ത്‌ ആഴ്‌ചകള്‍ പിന്നിട്ടിട്ടും വമ്പന്‍ കളക്ഷന്‍ നിലനിര്‍ത്തുന്ന ട്വന്റി20 ക്രിസ്‌മസ്‌ അവധിക്കാലത്തും തിയറ്ററുകള്‍ അടക്കിവാഴുമെന്ന പ്രവചനങ്ങളാണ്‌ ലാല്‍ ചിത്രത്തിന്റെ റിലീസ്‌ മാറ്റിവെയ്‌ക്കാന്‍ നിര്‍മാതക്കളെ പ്രേരിപ്പിച്ചിച്ചതെന്നാണ്‌ സൂചന.

ആരാധക ബഹങ്ങള്‍ മൂലം ഇത്രയും നാള്‍ തിയറ്ററുകളില്‍ എത്താതിരുന്ന വലിയൊരു വിഭാഗം കുടുംബ പ്രേക്ഷകര്‍ അവധിക്കാലത്ത്‌ ട്വന്റി20 കാണാനെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്‌ റെഡ്‌ ചില്ലീസിന്‌ ക്ഷീണമാകുമെന്ന്‌ വിലയിരുത്തലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ റെഡ്‌ ചില്ലീസിന്റെ പിന്‍മാറ്റമെന്ന്‌ കരുതപ്പെടുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam