പൃഥ്വിയെ വെട്ടി; നരേന്‍ ഇനി വീരപുത്രന്‍

ഒരു വര്‍ഷം മുമ്പെ പൃഥ്വിരാജും സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തി സിനിമയെകുറിച്ചു സംസാരിച്ചപ്പോള്‍ തങ്ങളുടെ സ്വപ്‌ന പദ്ധതിയായാണ് രണ്ടുപേരും ഇതിനെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതമാണ് പൃഥ്വിരാജിലൂടെ അഭ്രപാളിയിലേക്ക് പകര്‍ത്താന്‍ പിടി കുഞ്ഞുമുഹമ്മദ് പരിപാടിയിട്ടത്.
സ്വാതന്ത്ര്യ സമര കാലഘട്ടവും മറ്റും പുതിയ വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന സിനിമ വിശാലമായ കാന്‍വാസില്‍ മെഗാ പ്രൊജക്ടായി ചിത്രീകരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പ്രൊജക്ടിന് പിന്നാലെയായിരുന്നു സംവിധായകന്‍. അബ്ദു റഹ്മാന്‍ സാഹിബിന്റെ 45 വര്‍ഷത്തിനിടയിലെ രാഷ്ട്രീയപ്രവര്‍ത്തനം, കുടുംബ ജീവിതം, സമരചരിത്രം, ജയില്‍വാസം, പത്രപ്രവര്‍ത്തനം തുടങ്ങിയ എല്ലാ മേഖലകളും തിരക്കഥയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രീകരണം തുടങ്ങാന്‍ ശ്രമിക്കുമ്പോഴൊക്കെ പൃഥ്വിരാജ് ഒഴിഞ്ഞുമാറുകയാണെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടു. അതുകൊണ്ടുതന്നെ പൃഥ്വിരാജിനെ മാറ്റാതെ സിനിമയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. നരേനെ നായകനാക്കുന്ന വിവരം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് പുറത്തുവന്നിരിയ്ക്കുന്നത്.


Click it and Unblock the Notifications