»   » സിനിമാ റിലീസ്‌ ബഹിരാകാശത്തും

സിനിമാ റിലീസ്‌ ബഹിരാകാശത്തും

Posted By:
Subscribe to Filmibeat Malayalam

ലോസ്‌ആഞ്ചലസ്‌: സിനിമാ റിലീസിങ്ങില്‍ ഹോളിവുഡ്‌ വീണ്ടും ചരിത്രം കുറിയ്‌ക്കുന്നു. ലോകമെങ്ങും ഒരുമിച്ച്‌ റിലീസ്‌ ചെയ്യുകയെന്ന്‌ പതിവിന്‌ പുറമെ ബഹിരാകാശത്തും റിലീസ്‌ ചെയ്‌താണ്‌ ഹോളിവുഡ്‌ സിനിമാ റിലീസിങ്ങില്‍ പുതിയ ചരിത്രമെഴുതി ചേര്‍ക്കുന്നത്‌.

ട്വന്റിയത്ത്‌ സെഞ്ചറി ഫോക്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ ദ ഡേ എര്‍ത്ത്‌ സ്റ്റുഡ്‌ സ്റ്റില്‍ ആണ്‌ ബഹിരാകാശത്തും റിലീസ്‌ ചെയ്യുന്നത്‌.

വെള്ളിയാഴ്‌ച അമേരിക്കയില്‍ റിലീസ്‌ ചെയ്‌ത സിനിമ ആല്‍ഫ സെന്റിനറി നക്ഷത്ര സമൂഹത്തിലേക്കെവിടെയെങ്കിലും ഉണ്ടായേക്കാവുന്ന അന്യഗ്രഹ ജീവികളെ ലക്ഷ്യമാക്കി തരംഗരൂപത്തില്‍ പ്രയാണം തുടങ്ങിക്കഴിഞ്ഞു.

അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന സിനിമ പ്രക്ഷേപണം ചെയ്‌തെങ്കിലും ലക്ഷ്യസ്ഥാനത്തെത്താന്‍ നാല്‌ കൊല്ലം വേണ്ടി വരുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കി.

അമേരിക്കയിലെ കെയ്‌പ്‌ കനവറല്‍ ഡീപ്‌ സ്‌പേസ്‌ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നിന്നാണ്‌ സിനിമ തരംഗരൂപത്തില്‍ സംപ്രേഷണം ചെയ്‌തത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam