തെയ്യം ഗ്രാമത്തില്‍ നിന്നൊരു പ്രണയകഥ

By Ravi Nath

Clap Board
തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു കഥ വെള്ളിത്തിരയിലേയ്‌ക്കെത്തുകയാണ്. ശാക്തേയമെന്ന പുതിയ ചിത്രമാണ് തെയ്യഗ്രാമത്തിന്റെ കഥയുമായി എത്തുന്നത്. കുന്നോത്ത് പറമ്പ് എന്ന ഗ്രാമത്തിന്റെ കഥയാണ് സജീവ് കിളികുലത്തിന്റെ ശാക്തേയം.

കണ്ണകി, അശ്വാരൂഡന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ സജീവ് കൌസ്തുഭം എന്ന ഒരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ശാക്തേയത്തിന്റെ രചന, ഗാനങ്ങള്‍, സംഗീതം, പാശ്ചാത്തല സംഗീതം ഒപ്പം നിര്‍മ്മാണവും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

പാലേരി മാണിക്യത്തിലെ പൊക്കനായ് ശ്രദ്ധിക്കപ്പെട്ട ശ്രീജിത്താണ് ശാക്തേയത്തിലെ നായകന്‍. മുംബൈ മോഡലായ അശ്വതി രാജുവാണ് ചിത്രത്തില്‍ നായിക. ശക്തിപൂജയുടേയും തിറയാട്ടങ്ങളുടേയും വിശ്വാസപ്രമാണങ്ങളുടേയും ഇടയില്‍ സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥയുടെ കഥയാണ് ശാക്തേയം മുന്നോട്ട് വെക്കുന്നത്.

തീഷ്ണഭാവവും കടുംനിറവുമാണ് വിപ്‌ളവത്തിനും ഭക്തിയ്ക്കും കാമത്തിനും പ്രണയത്തിനും എന്നിരിക്കെ പ്രണയത്തെ ഒരു മധുരനൊമ്പരമായ അനുഭവമാക്കി മാറ്റുകയാണ് ചിത്രം. നാടന്‍ കലയേയും സംസ്‌ക്കാരത്തേയും പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അച്യുതന്‍ മലയന്‍ ഗ്രാമത്തിന്റെ ആള്‍ദൈവമാണ്.

മലയന്റെ മകളാണ് പാര്‍വ്വതി. സുന്ദരിയായ പാര്‍വ്വതി യാണ് വിശ്വന്‍ മലയന്റെ സ്വപ്നങ്ങള്‍ക്കുനിറം പകരുന്നത്. എന്നാല്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന ഗോപിനാഥനെ കാത്തിരിക്കുകയാണ് പാര്‍വ്വതി. ഇവര്‍ക്കിടയിലെ സ്‌നേഹബന്ധങ്ങളുടെയും നൊമ്പരങ്ങളുടേയും കഥയാണ് ശാക്തേയം ദൃശ്യവല്‍ക്കരിക്കുന്നത്.

അഖില്‍രാജു, സുരേഷ്, അയമനം ജിജോ, രാധാകൃഷ്ണന്‍, രാജീവന്‍, ബിനീഷ്, നസീര്‍, ശുഭ, ഗീത, രവീണ, രോഷ്‌ന എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X