»   » ഷാജി കൈലാസിന്റെ സിംഹാസനത്തില്‍ വന്ദന

ഷാജി കൈലാസിന്റെ സിംഹാസനത്തില്‍ വന്ദന

Posted By:
Subscribe to Filmibeat Malayalam
Simhasanam
പൃഥ്വിരാജിനെ നായകനാക്കി ഷാജികൈലാസ് ഒരുക്കുന്ന സിംഹാസനത്തില്‍ വന്ദന നായികയാവുന്നു. സിംഹാസനത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഷാജി കൈലാസാണ്. ആദ്യമായാണ് ഷാജികൈലാസ് തിരക്കഥ രചനയില്‍ കൈവെക്കുന്നത്.

കിംഗ് ആന്റ് കമ്മീഷണര്‍ റിലീസിംഗ് കഴിഞ്ഞാലുടന്‍ സിംഹാസനത്തിന്റെ ചിത്രീകരണം ആരംഭിക്കും. വന്ദന മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയല്ലെങ്കിലും സിംഹാസനത്തിലൂടെ തന്റെ ഭാഗ്യം തെളിയുമെന്നാണ് വന്ദനയുടെ കണക്കു കൂട്ടല്‍.

വന്ദന ഏറ്റവും ഒടുവില്‍ ചെയ്ത ഉലകം ചുറ്റും വാലിബനില്‍ ജയറാമിന്റെ നായിക വേഷം പ്രേക്ഷകശ്രദ്ധ നേടിയിരുന്നില്ല. വന്ദനയെ കൂടാതെ പുതുമുഖം ഐശ്വര്യയും പൃഥ്വിരാജിന്റെ നായികയായ് ചിത്രത്തിലുണ്ടാകും.

ഇവര്‍ക്കു പുറമേ സായികുമാര്‍, ജിഷ്ണു, അംബികമോഹന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു. മാളവിക ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത് റഫീക് അഹമ്മദും ബിജിപാലും ചേര്‍ന്നാണ്.

അതേസമയം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഷാജികൈലാസിന്റെ കിംഗ് ആന്റ് കമ്മീഷണര്‍ അവസാനഘട്ട മിനുക്കുപണികളിലാണ്. വെക്കേഷന്‍ സമയത്ത് റിലീസിംഗ് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് അവസാനത്തോടുകൂടി സിംഹാസനത്തിന്റെ ജോലികള്‍ ആരംഭിക്കും.

English summary
Prithviraj’s new movie titled “Simhasanam” will be directed by Shaji Kailas. With ‘Simhasanam’, Shaji Kailas and Prithviraj hope to re-establish Prithvi’s status as an action hero. Prithvi had earlier been with Shaji for the film ‘Reghupathy Raghava Rajaram’ which had to be shelved due to financial problems.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam