ശക്തന്‍ തമ്പുരാനായി സുരാജ് വെഞ്ഞാറമൂട്

ഈ വിജയം യഥാര്‍ത്ഥത്തില്‍ സൂരാജിന്റെ ഭാവി നിശ്ചയിക്കുകയായിരുന്നു. കോമഡി റോളുകളില്‍ കസറുമ്പോഴും സുരാജിനെ കാത്ത് നായകവേഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട്.
നടനും സംവിധായകനുമായ മഹേഷ് ഒരുക്കുന്ന പുതിയ ചിത്രമായ ശക്തന്‍ തമ്പുരാനില്‍ സുരാജാണ് നായകന്‍. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്നത് ഇന്നസെന്റാണ്.
ചലച്ചിത്രം സീരിയല്‍ താരം അരുണ്‍ ഘോഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് തിരക്കഥ രചിക്കുന്നത് രാജന്‍ കിരിയത്താണ്. തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുകയാണെന്നും സുരാജ് തന്നെയായിരിക്കും നായകനെന്നും മഹേഷ് വ്യക്തമാക്കിക്കഴിഞ്ഞു.
മറ്റുചില ചിത്രങ്ങളും സുരാജിനെ നായകനാക്കി ഒരുങ്ങുന്നുണ്ട് ഇതില്‍ റ്റവും പ്രധാനപ്പെട്ടത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മ്മിക്കുന്ന ഞാന്‍ പരിധിക്കപ്പുറത്താണ് എന്ന ചിത്രമാണ്.
ഒരു ക്രെഡിറ്റ് കാര്‍ഡെടുത്ത് സ്വന്തമാക്കിയതിന്റെ പേരില്‍ സാമ്പത്തികമായി പൊളിഞ്ഞുപോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നവാഗതനായ ബാലന്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കലവൂര്‍ രവികുമാറിന്റേതാണ് കഥ. മേയ് മാസത്തിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. നീലത്താമരയ്ക്ക് ശേഷം സുരേഷ്‌കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











