ട്വന്റി20 പണം വാരുന്നു
ട്വന്റി20 ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിയ്‌ക്കുന്നു. നവംബര്‍ അഞ്ചിന് 120 ഓളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ വാരം പിന്നിടുമ്പോള്‍ 7.54 കോടിയോളം രൂപ വാരിക്കൂട്ടി മുന്നോട്ട് കുതിയ്‌ക്കുകയാണ്.
മറ്റൊരു മലയാള സിനിമയ്‌ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഓപ്പണിംഗ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആറ് കോടി മുടക്കി അമ്മയ്‌ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി20 രണ്ടാഴ്‌ച കൊണ്ട് തന്നെ ലാഭത്തിലെത്തുമെന്നാണ് തിയറ്റര്‍ കളക്ഷനുകള്‍ സൂചിപ്പിയ്‌ക്കുന്നത്.
കേരളത്തിലുടനീളം ഒരുപോലെ പണം വാരുന്ന സിനിമയുടെ പിന്‍ബലം പടം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം തന്നെയാണ്.
ആരാധകക്കൂട്ടങ്ങളുടെ തിക്കിനും തിരക്കിനും പിന്നാലെ കുടുംബ പ്രേക്ഷകര്‍ ചിത്രം കാണാനെത്തുന്നതോടെ മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ പണം വാരിപ്പടമായി ട്വന്റി20 മാറുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.


Click it and Unblock the Notifications