എന്തുകൊണ്ട് ലാലിന് ക്ലീന്‍ ഇമേജ് ?

ഒരു താരത്തില്‍ നിന്ന് മെഗാതാരത്തിലേക്കുള്ള വളര്‍ച്ചാഘട്ടത്തില്‍ ലാല്‍ കരുതിപോന്ന ഇടപെടലുകളുടെ രാഷ്ട്രീയം സെലിബ്രിറ്റികള്‍ക്ക് മാതൃകയാക്കാവുന്നതാണ്. ലാല്‍ എന്ന വ്യക്തിയുടേയും അഭിനയിച്ച സിനിമകളുടേയും സ്വരുക്കൂട്ടുന്ന അഭിപ്രായ ഐക്യങ്ങളുടെ വിജയത്തിലേയ്ക്കും ഏറെ സ്വാധീനിച്ചത് ഈ നിലപാടുകളാണ്.
ഒരു പക്ഷേ ലാലിന്റെ ഈ വിനീത വിധേയലജ്ജയില്‍ പൊതിഞ്ഞ പരിവേഷത്തിന് വിള്ളല്‍ വീണത് സുകുമാര്‍ അഴിക്കോടുമായുള്ള തര്‍ക്കത്തിലാണ്. അമ്മയുടെ ജനറല്‍ സെക്രട്ടറി എന്ന പദവിയിലിരുന്നുകൊണ്ടാണ് ഇങ്ങിനെ അഭിപ്രായപ്പെടേണ്ടിവന്നതെന്നാലും വ്യക്തിത്വത്തിന് ഇടിവ് പറ്റിയ ഇടം ലാല്‍ തന്നെ തിരിച്ചറിയുന്നുണ്ടാവും .ആദായനികുതിയും ആനക്കൊമ്പും ഫാം ഹൌസുമൊന്നും ആള്‍ക്കൂട്ടത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഗ്‌ളാമര്‍ കുറക്കുന്നില്ല.
പലപ്പോഴും പറയണം എന്നു തോന്നുന്ന വപോലും അടക്കിപിടിച്ച മൌനത്തിലും ചിരിയിലും അലിയിച്ചു കളയുന്ന ലാല്‍ നമ്പറുകള്‍ താരങ്ങള്‍ നിത്യ ജീവിതത്തിലഭിനുഭവിക്കുന്ന അനേകം അസ്വാതന്ത്യ്രങ്ങളുടെ കുട്ടയില്‍ വന്നു വിശ്രമിച്ചുകൊള്ളും. തന്റെ സ്വകാര്യതകളും ആഘോഷങ്ങളും സൌഹൃദങ്ങളുമൊക്കെയായി മറ്റൊരു ജീവിതം അനുഭവിച്ച് തീര്‍ക്കുന്നു എന്നത് സമാന്തരമായ് സംഭവിക്കുമ്പോഴും ലാല്‍ പ്രേക്ഷകരുടെ അപാരമായ സ്വാധീനത്തെ വരുതിയിലാക്കുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications